Pages

Tuesday, October 12, 2010

" ഒരു പ്രേമലേഖനം "


വീണാ.......നിനക്കെന്നെ അവശകാമുകനെന്നു വിളിക്കാം..
നിന്നോടുള്ള പ്രണയത്താല്‍ പരവശനായവന്‍ .....
നിനക്കറിയോ ....നിന്നെ ആദ്യമായ്  ഞാന്‍ കണ്ടതെന്നാണെന്ന്..
ഒരു മഴക്കാലം..കുടയില്ലാതെ നീ ഓടിയെത്തിയത് 
എന്‍റെ  മുന്‍പിലേക്കായിരുന്നു........
മഴത്തുള്ളികളില്‍ പൊതിഞ്ഞ നിന്‍റെ  മുഖം
എന്‍റെ  ഓര്‍മ്മയിലിപ്പോഴുമുണ്ട് ........
നിന്‍റെ കണ്ണുകളിലെ പ്രണയഭാവം......
നിനക്കറിയാത്ത നിന്‍റെ മാസ്മരികത ....
ഞാന്‍ ഞാനല്ലാതായ നിമിഷങ്ങള്‍ ..
ആ  കണ്ണുകളെ അന്നുതൊട്ടിന്നോളം ഞാന്‍ പിന്തുടര്‍ന്നു....
ഇനി വയ്യ...നിന്‍റെ ഇഷ്ട്ങ്ങളെ അറിഞ്ഞില്ലെന്നു ഭാവിക്കാന്‍ എനിക്കു കഴിയില്ല.....
നിനക്കായ്‌ കാത്തുനിന്ന ഇടനാഴികള്‍, 
ഒരിക്കല്‍പ്പോലും കടാക്ഷിക്കാത്ത നിന്‍റെ മിഴിമുനകള്‍ എല്ലാം ഞാന്‍ മറക്കാം....
അതും നിനക്ക് വേണ്ടി മാത്രം......
എന്‍റെ സ്നേഹം..പ്രണയം..
എല്ലാം നിന്‍റെ പുഞ്ചിരിയാണ് ...സന്തോഷമാണ്....
നിനക്ക് പകരം വെക്കാന്‍ എനിക്കു മറ്റൊന്നില്ല .....
നീ മാത്രം......
എന്‍റെ ആത്മാവില്‍ പ്രണയമുള്ളിടത്തോളം
കാലം എന്‍റെയുള്ളില്‍  നീയുണ്ടാവും....
വിവാഹിതയാകുന്ന ഈ അവസരത്തിലും നിനക്കു നല്‍കാന്‍ എന്‍റെ കൈയ്യില്‍ നിന്നോടുള്ള പ്രണയം മാത്രം........
വീണാ......നീയിതു ഗോപന് നല്‍കണം .........
ഈ പ്രണയം ശുദ്ധമാണ്....നിനക്ക് എന്‍റെ വിവാഹസമ്മാനം........


വീണാ...അവസാനമായി ഞാനൊന്നു ചോദിക്കട്ടെ  ?
എപ്പോഴെങ്കിലും  നീയെന്നെ സ്നേഹിച്ചിരുന്നോ..?? 


നിന്നെഞാന്‍ ചേമ്പിലയെന്നു  വിളിച്ചോട്ടെ.....?
ഓരോ പെരുമഴക്ക് ശേഷവും ഒരു തുള്ളിപോലും 
ശേഖരിക്കാന്‍  കഴിയാത്ത പാവം  ചേമ്പില........
അവളിന്നലെ പെയ്ത വെറുമൊരു ചാറ്റല്‍മഴയുടെ 
തുള്ളികള്‍ ഏറ്റുവാങ്ങി എന്നറിഞ്ഞപ്പോള്‍ 
എനിക്കു സഹതാപമുണ്ട് .......


നിനക്കോ...?  
__________________________________________________________________                          

5 comments:

mm said...

എന്‍റെ സ്നേഹം..പ്രണയം..

എല്ലാം നിന്‍റെ പുഞ്ചിരിയാണ് ...സന്തോഷമാണ്.........

എപ്പോഴെങ്കിലും നീയെന്നെ സ്നേഹിച്ചിരുന്നോ..??

പ്രണയത്തിന്‍റെ പുഞ്ചിരിയും വിരഹത്തിന്റെ വേദനയും...
ഹ്രദയത്തിന്റെ നൊമ്പരവും...നന്നായിട്ടുണ്ട്.ആശംസകള്‍..!!

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

പ്രണയം വീണ്ടും!...
ആദം ഹവ്വയില്‍ തുടങ്ങി...
നിന്നിലൂടെ..
എന്നിലൂടെ...
അവരിലൂടെ..
അവനിലൂടെ..
അവളിലൂടെ..
പിന്നെയും പിന്നെയും....

നന്നായിരിക്കുന്നു...
കുറച്ചുകൂടെ തിവ്രമാക്കാമായിരുന്നു....

മഹേഷ്‌ വിജയന്‍ said...

"അവളിന്നലെ പെയ്ത വെറുമൊരു ചാറ്റല്‍മഴയുടെ
തുള്ളികള്‍ ഏറ്റുവാങ്ങി എന്നറിഞ്ഞപ്പോള്‍
എനിക്കു സഹതാപമുണ്ട് "

സഹതാപമാണ് അവനെങ്കില്‍ അവന്‍ വെറുമൊരു കള്ള കാമുകനാണ് എന്ന് ഞാന്‍ പറയും..

ജാനകി.... said...

ഒരു പുരുഷന്റെ പ്രണയം ഏറ്റെടുത്ത് പറയുമ്പോൾ അതൊരു വെല്ലുവിളിയാകുമെന്ന് തോന്നുന്നു....
ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിൽ പിന്നെ എന്തു എഴുത്തുകാരി അല്ലേ..?
എനിക്ക് ഇഷ്ടമായി

vadavathi said...

NJANORU PERUMAZHAYANU ORIKALUM NINAKENNE ETTUVANGAN KAZHIYILLA

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.