Pages

Sunday, January 31, 2010

"ഈ രാത്രി,,,എന്റെ സ്വന്തം ......"


പകലിനെക്കാള്‍  ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് രാത്രികളെയാണ്.
എനിക്ക് പറയാനുള്ളതും അവളെ കുറിച്ചാണ് ........ 

രാത്രിയെന്നും എനിക്കിഷ്ട്ടമാണ്......ഹരമാണ് ......
സന്ധ്യയുടെ ചുവപ്പില്‍ നിന്നും  കുളിര്‍മയുടെ കറുപ്പോടെ
കയറി വരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ........
എന്റെ ഏകാന്തതയില്‍  നിശബ്ദമായ് എനിക്ക് കൂട്ടായെതുന്നവള്‍.............വിരസമായ പകലുകള്‍ക്ക്‌ ശേഷം 
എന്റെ ചേതനകളെ ഉണര്‍ത്തി ഏകാന്തതയുടെ അനുപമമായ 
സുഖം നല്‍കുന്നവള്‍ ...........
കറുതാലും അവള്‍ അതിസുന്ദരിയാണ് .......
കാട്ടുപെണ്ണിനെപ്പോലെ നിഷ്കളങ്കയാണ്.........
അവളുടെ നിശബ്ദതക്കു അനേകം അര്‍ത്ഥങ്ങളുണ്ട് ........
ചിലപ്പോള്‍ ആര്‍ക്കോ വേണ്ടി കാത്തിരുന്ന്‌  നിരാശയോടെ മടങ്ങുന്നു .................
മറ്റുചിലപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ മടിത്തട്ടില്‍ 
മുഖം പൂഴ്ത്തി  നിശബ്ധമായി തേങ്ങുന്നു ................
അവളുടെ തിരിച്ചുപോക്ക്  ചിലപ്പോള്‍ ഞാന്‍ അറിയാറുണ്ട് 
നിശബ്ദതയെ കീറിമുറിച്ചു കിളികള്‍ ചിലക്കുമ്പോള്‍
അവള്‍ ഞെട്ടി എഴുനേല്‍ക്കും  തിടുക്കപ്പെട്ടു യാത്ര പോലും 
പറയാതെ ഓടി മറയും .................
അവള്‍ പുഞ്ചിരിക്കുന്നത് നിലാവുള്ള ദിനങ്ങളിലാണ് ........
നിലാവില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശകിരണങ്ങള്‍  അവളെ കൂടുതല്‍ സുന്ദരിയാക്കി........
മതിയുടെ സാമീപ്യം അവള്‍ അനുഭവിച്ചറിഞ്ഞത് പോലെ ........
എന്റെ സംശയം ശരിയായിരുന്നു .....അവര്‍ അനശ്വരപ്രണയത്തിന്റെ   പ്രതിരൂപങ്ങളായി.............
നിലാവും രാത്രിയും സംഗമിക്കുമ്പോള്‍ ഒരു മൂകസാക്ഷിയായി  കാവലായി ഞാനും ഉറങ്ങാതിരുന്നു.............................

7 comments:

Pampally said...

നിശയെ പ്രണയിക്കുന്നവര്‍
കവിത്വമുള്ളവരാണ്...
ഒന്‍പത് വര്‍ഷക്കാലം
രാത്രിജോലിക്കാരനായി
രാത്രിയുടെ മടിയില്‍
വ്യവഹരിച്ചവനാണ് ഞാന്‍...
അവള്‍ സുന്ദരിയാണ്...
പ്രത്യേകിച്ചും നീ പറഞ്ഞതുപോലെ
നിലാവത്ത്...
രാത്രിയുടെ നിശബ്ദയാമങ്ങളില്‍
വിജനമായ പാടവരമ്പിലൂടെ,
പാതയോരത്തുകൂടെ
മലയടിവാരത്തിലൂടെ
കുളക്കടവിലൂടെ
മരച്ചുവട്ടിലൂടെ..
സഞ്ചരിച്ചുനോക്കൂ.
നീ അവളെ
ഭ്രമിച്ചുപോവും..
എല്ലാ അര്‍ത്ഥത്തിലും...

പാമ്പള്ളി

sreee said...

സ്വപ്‌നങ്ങള്‍ സമ്മാനിക്കുന്ന രാത്രി സുന്ദരം തന്നെയാണ് . ഏകാന്തതയ്ക്ക് എനിക്കും കൂട്ട്

musthuഭായ് said...

രാത്രി സുന്ദരമാണു....അതു സ്വപ്നങ്ങൾ സമ്മാനിച്ചാലും ഇല്ലെങ്കിലും....അതിന്റെ സുന്ദരിയാക്കുന്നതും ഭീതിജനകമാക്കുന്നതും ഓരോരുത്തരുടെയും മനസ്സാണു,,,,ഏകാന്തതയെ പ്രണയിക്കുന്നതു കൊണ്ടാവാം,.. ആകാശത്ത് പൂ‍ത്തൂ‍നിൽക്കുന്ന നിലാവിനെ സാക്ഷിയാക്കി അതിനോടൊട്ടിനിൽക്കുന്ന നക്ഷത്രങ്ങളോട് കിന്നരിക്കാൻ എനിക്കേറെ ഇഷ്ടമാണ്......എന്തായാലും പ്രിയക്ക് നന്ദിയുണ്ട്ട്ടോ,,,....... ഇത്ര സുന്ദരമായി രാത്രിയെ വർണ്ണിച്ചതിന്,....

Manickethaar said...

good one....

sankalpangal said...

രാത്രികള്‍ക്ക് സ്നേഹത്തിന്റെ കറുപ്പാണ്ണല്ലെ..രാത്രിയുടെ സുഖം മനസ്സിലായി.

ജാനകി said...

രാത്രികളെ സ്നേഹിക്കാതെ..
ഏകാന്തതയെ പ്രണയിക്കാതെ..
ദുഖങ്ങളെ ചേർത്തു നിർത്താതെ...
എങ്ങിനെയാ ഭാവനകളിൽ മുഖം ചേർത്ത് കിടന്ന് എഴുതുക..അല്ലേ പ്രിയാ....

nilaavintte kaamukan said...

rathri sundariyanoo.. ariyilla
nilavintte ponnaniju aval nilkkunnathu njyan kothiyode nokkiyirikkarundu..
avale pranayichittundu aval polum ariyathe..
ippozhum...

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.