Pages

Friday, August 19, 2011

അസ്തമയസൂര്യന്‍ എന്നോട് പറഞ്ഞത്..



ചക്രവാളസീമയ്ക്കപ്പുറം പ്രശാന്തമായ സന്ധ്യയ്ക്ക് ഓര്‍മ്മകളുടെ
ചിതല്‍തിന്ന മൂടുപടങ്ങളില്ല...വേദനയോടെ പറന്നുപോയ എന്‍റെ പറവയ്ക്ക് ആരോ നിഴല്‍ച്ചിറകുകള്‍ തുന്നിച്ചേര്‍ത്തിരുന്നു..ഇളംകാറ്റിന്റെ നനുത്ത തൂവലുകള്‍ മിഴികളെ പൊതിഞ്ഞപ്പോള്‍ വരണ്ട കവിള്‍ത്തടങ്ങളെ
നനച്ച് രണ്ടരുവികള്‍ പിറന്നു.... മേഘക്കീറുകള്‍ക്കിടയില്‍പ്പെട്ട് പിടയുന്ന
നക്ഷത്രക്കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ഹൃദയത്തില്‍ മൌനമായൊരു നൊമ്പരം വിങ്ങി...

" വിമല്‍.. നമുക്കീ മഴ നനയണം..."

" എന്താ വര്‍ഷാ നിനക്കു വട്ടായോ...മഴയെവിടെ...? "

" നോക്കൂ വിമല്‍ മഴയോടൊപ്പം ഈ മരുക്കളും പെയ്യുന്നുണ്ട്....

ദേ.. ! നീണ്ട ശിഖരങ്ങള്‍ നീട്ടിയാ വെള്ളമേഘങ്ങളില്‍ തൊട്ട് അവ കിന്നാരം പറയുന്നുണ്ട് ................ "

" മതി വര്‍ഷാ നിന്‍റെ വിഭ്രാന്തികള്‍.... "

" വിമല്‍.. നീയെന്നെ പ്രണയിക്കുന്നുണ്ടോ...? "

" നിന്‍റെ മിഴികള്‍ കോര്‍ത്ത് അധരത്തില്‍ നുകര്‍ന്ന് ഞാനെന്‍റെ പ്രണയം പങ്കുവെക്കാം....അതുമതിയോ...? "

" വിമല്‍... നിന്നില്‍ ഒരു മഴ പെയ്യുന്നുണ്ട്.... എനിക്കൊപ്പം നീയും............... "

കടലലകള്‍ കാറ്റിനൊപ്പം ഇളകിമറിഞ്ഞു....ഓര്‍മ്മകള്‍ കൂടുതല്‍ തെളിച്ചത്തോടെ എന്നിലൂടെ പറന്നു നടന്നു........

" സന്ധ്യയുടെ ചുവപ്പില്‍ , വിമല്‍ നിന്‍റെ കണ്ണുകളില്‍ അഗ്നി ജ്വലിക്കുന്നുണ്ട്..."

" എനിക്കിപ്പോള്‍ പിതൃത്വം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് വര്‍ഷാ... "

" വിമല്‍ എനിക്കു പരിഭവമില്ല...  നിന്റെയീ നിഴല്‍ച്ചിറകുകള്‍ ഞാനവയ്ക്കു നല്‍കട്ടെ.... ? "

"  വര്‍ഷാ..... നീ പറയുന്നത്.....?  "

" അതെ വിമല്‍....!! അസ്തമയസൂര്യന്‍ എന്നോടു പറഞ്ഞതും അതായിരുന്നു......"

____________________________________________________________________

38 comments:

the man to walk with said...

സന്ധ്യയുടെ നിറഞ്ഞ മൌനം ..

ഇഷ്ടായി
ആശംസകള്‍

രമേശ്‌ അരൂര്‍ said...

ഒന്നാം തരം ഒരു പൈങ്കിളി ആയോ എന്നൊരു സംശയം ..:)
ഇങ്ങനെയൊക്കെ(കഥയിലെ എല്ലാ സംഭാഷണങ്ങളും ) സംസാരിക്കുന്ന കമിതാക്കള്‍ ഉണ്ടോ ?
കഥകളിലൂടെ വായനക്കാരോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കൃത്രിമ ഭാഷയില്ലാതെ റിയലിസ്റ്റിക് ആയി പറയൂ പ്രിയാ..

ചന്തു നായർ said...

റിയലിസ്റ്റിക് ആയി പറയുക കുഞ്ഞേ," മതി വര്‍ഷാ നിന്‍റെ വിഭ്രാന്തികള്‍.... " ആ പ്രയോഗം തന്നെ തെറ്റ്. കുറച്ച് കൂടെ ഗൌരവത്തിൽ കഥയെ സമീപിക്കുക... റിയലിസ്റ്റിക്ക് അല്ലാത്തവക്ക് അത്തരം ഒരു ഇരിപ്പിടം ഒരുക്കുക..ഒറ്റനോട്ടത്തിൽ കണ്ടത് പറ്ഞ്ഞ്വെന്നേയുള്ളൂ...വിവരക്കേടാണെങ്കിൽ ക്ഷമിക്കുക.

ponmalakkaran | പൊന്മളക്കാരന്‍ said...

ഹൗ... പ്രണയമഴ.

Sabu Hariharan said...

ക്ഷമിക്കുക. നിരാശപ്പെടുത്തിയെന്നു പറയേണ്ടിവന്നതിൽ..

(saBEen* കാവതിയോടന്‍) said...

ഇങ്ങനെയും എഴുതാന്‍ കഴിയുന്നത് നല്ല ഒരു കഴിവാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു .ഇഷ്ടമായി ഈ റൊമാന്‍സ്.

Manoraj said...

എന്തോ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല പ്രിയ. ഒട്ടേറെ സമയമെടുത്ത് എഴുതിയതാണോ എന്നറിയില്ല, പക്ഷെ ഒരു ഫീല്‍ കിട്ടിയില്ല. രമേശ് പറഞ്ഞ പോലെ പതിവ് പൈങ്കിളി ക്ലീഷേ എന്നതില്‍ പോലും യാതൊരു ഫീലിങും തന്നില്ല. പ്രിയയുടെ നല്ല രചനകള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നു.

Unknown said...

നിഴല്‍ച്ചിറക് ആര്‍ക്ക് കൊടുക്കാനെന്ന് മനസ്സിലായിരുന്നെങ്കില്‍ അസ്തമയസൂര്യന്‍ പറഞ്ഞത് ശരിയാകുമായിരുന്നു, എനിക്ക്.

പൈങ്കിളിയെങ്കിലും, ഈ വിഭ്രാന്തി ചെറുതായതിനാല്‍ ബോറായില്ലാന്നെ. :)

ajith said...

ഈ അസ്തമയസൂര്യന്റെ ഒരു കാര്യം...

ജാനകി.... said...

പ്രിയാ..ഞാൻ നന്നായി ആസ്വദിച്ചു...എഴുതി വച്ച പ്രണയം

ജീവിതത്തിന് ആവശ്യത്തിൽ കൂടുതൽ ഗൌരവം കൊടുക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു പലർക്കും പ്രണയം ആസ്വദിക്കാൻ പറ്റാത്തത്...പ്രിയ ഇനിയും എഴുതൂ...

Sandeep.A.K said...

പ്രിയ..

ഈ കഥ എന്നെ കുറെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയി.. അത് കൊണ്ട് തന്നെ ഇഷ്ടമാവുകയും ചെയ്തു..

ഒരു വര്‍ഷത്തോളം അടുത്ത പരിചയമുള്ള കൂട്ടുകാരിയെ ഒരു കടല്‍ക്കര സന്ധ്യയില്‍ ആദ്യമായി നേരില്‍ കണ്ടു മടങ്ങും വഴിയെ ഞാന്‍ അയച്ച ഒരു smsലെ വരികള്‍ (പൈങ്കിളി സാഹിത്യം) ഇങ്ങനെയായിരുന്നു.. "നിന്നെ കണ്ടപ്പോള്‍ ആ കൈ പിടിച്ചു നടന്നപ്പോള്‍ എന്നില്‍ നിറഞ്ഞ വികാരങ്ങളെ എന്തു പേരിട്ടു വിളിക്കാനും ഞാന്‍ ഒരുക്കമല്ല.. ഈ സന്ധ്യയില്‍ സൂര്യനെ പോല്‍ എനിക്കും നിന്നോട് വിട പറയാതെ വയ്യല്ലോ സഖീ...
:-( "
ആ ദിനത്തിന്റെ ഉന്മാദത്തില്‍ ഈ വരികളും അതിന്റെ മറുകുറിപ്പും ഞങ്ങള്‍ രണ്ടാളും ആസ്വദിച്ചു എന്നത് സത്യം..

കാല്പനികപ്രണയത്തിനു ഇങ്ങനെയേ ആവാന്‍ കഴിയൂ.. ഒരു കവിത പോലെ മനോഹരമായ ആഖ്യാനശൈലി ഈ കഥയില്‍ ഉണ്ട്.. പിന്നെ സംഭാഷണങ്ങളിലെ റിയലിസ്റ്റിക് രീതികളെ പറ്റി പറയുമ്പോള്‍ .. സാഹിത്യാഭിരുചിയുള്ള രണ്ടു കമിതാക്കള്‍ (അങ്ങനെ അല്ലെന്നു പറയാന്‍ ഈ കഥയില്‍ ഒരിടത്തും ഒരു സൂചനയുമില്ല) സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ സംഭാഷങ്ങളില്‍ കാവ്യാത്മകത വന്നെന്നിരിക്കും.. ചിലപ്പോള്‍ അവര്‍ പറയുന്നത് പൈങ്കിളി എന്ന് പലരും പറയുന്ന ഒരു നിലവാരത്തില്‍ ആയിരിക്കും.. അല്ലാതെ കാഫ്ക മിലേനയ്ക്ക് എഴുതിയ കത്തുകളിലെ വരികള്‍ പോലെ തലപെരുക്കുന്ന സാഹിത്യമാകുമോ..??

പ്രണയം എന്ന ഏര്‍പ്പാട് തന്നെ കുറച്ചു പൈങ്കിളിയാണ് എന്നതല്ലേ സത്യം. ??

ജീവിതത്തിന്റെ സായാഹ്നത്തില്‍ കഴിയുന്നവര്‍ക്ക് ഒരു പക്ഷെ പ്രണയത്തിന്റെ അര്‍ത്ഥശൂന്യതയെ നല്ലപോലെ അറിയാമെന്നുള്ളത് കൊണ്ടാകും ഈ കഥയ്ക്ക് ഇങ്ങനെയൊരു പ്രതികരണം കൊടുത്തത്.. അതും ഓര്‍ക്കണമല്ലോ.. അവരേം തെറ്റുപറയാനാവില്ല. :)

ആശംസകള്‍ നേര്‍ന്നു കൊണ്ട്..

Unknown said...

ഇത് വേണം എന്ന് വെച്ച് എഴുതിയതല്ല... ഞങ്ങളുടെ കോളേജില്‍ കഥാരചന മത്സരത്തില്‍ അവര്‍ തന്ന തീം ആണ്.... അതുവെച്ച് എഴുതിയത് സമയക്കുറവു കൊണ്ട് തിരക്കിട്ട് പോസ്റ്റ്‌ ചെയ്തതാണ്......... :))

Ismail Chemmad said...

All wishes

Lipi Ranju said...

എന്നിട്ട് കഥാരചന മത്സരത്തിന്റെ റിസള്‍ട്ട്‌ അറിഞ്ഞോ പ്രിയേ ? അതോ അതിനുമുന്‍പ്‌ ബ്ലോഗിലെ റിസള്‍ട്ട്‌ അറിയാന്‍ പോസ്റ്റിയതാണോ?

Thooval.. said...

ഒരു വിരഹ വേദന ......അനുഭവപ്പെട്ടു ...
വേറെ ഒന്നും പറയുന്നില്ല ..

SHANAVAS said...

കഥ കൊള്ളാം..പക്ഷെ പ്രിയയുടെ നിലവാരത്തിലേക്ക് വന്നോ?? എഴുത്ത് തുടരുക..ആശംസകള്‍..

ഋതുസഞ്ജന said...

:) വായിച്ചു.. കുറച്ചൂടെ ഫീൽ ആവാമായിരുന്നു. പ്രണയം, മഴ.. ഒരുപാട് ആവർത്തിച്ച് ഇനി പുതുമകൾ കണ്ടെടുക്കാനില്ലാത്ത കാര്യമാണു. എനിക്ക് കഴിയാത്തതും ഇത് തന്നെയാണു. പ്രണയം എഴുതുമ്പോൾ വെറും ക്ലീഷേ ആയിപ്പോകുന്നു

safeer mohammad vallakkadavo. said...

ഇഷ്ടായി
ആശംസകള്‍

Unknown said...

ലിപീ.. തോറ്റുപോയി... :))

Echmukutty said...

കഥ വായിച്ചൂ കേട്ടോ.

CYRILS.ART.COM said...

വ്യത്യസ്തമായ രചനാ ശൈലികൾ ഉണ്ട്. അതേപോലെ ആസ്വാദന നിലപാടുകളും. സിനിമയും,സംഗീതവും, ചിത്രങ്ങളും, സാഹിത്യവും എല്ലാം പച്ചയായ ജീവിതം അതേപടി പകർത്തിയാൽ എത്രനാൾ രസിക്കാനാകും...? കഥകളി ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ..? അതൊരു കലയാണ്. കാണാത്തത്, ഒളിഞ്ഞിരിക്കുന്നത് അതിനെ അനാവരണം ചെയ്യുന്നതേ കലയാകു.ഈ അർത്ഥത്തിൽ ഇതിനെ തെറ്റ് പറയാനാകില്ല എന്നാണ് എന്റെ പക്ഷം.(സമയക്കുറവു കൊണ്ട് ബ്ലോഗിലെത്താറില്ല ക്ഷമിക്കുമല്ലോ..?)

Jenith Kachappilly said...

Priyaa enikku ee post athraykku ishttappettilla tto... Bcoz puthuma thonniyilla... Ullathu nannayi ezhuthiyittundu enkilum Priyaykku ezhuthaan pattiya ithilum nalla subject ukal vere orupadu ille?? Kurachu koodi nannakkamaayirunnu ennu thonni :)

Regards
http://jenithakavisheshangal.blogspot.com/

ആസാദ്‌ said...

പ്രിയാ.. ശൈലി കൊള്ളാം.. പ്രണയവുമായി ബന്ധപ്പെടുത്തി പറയുന്നതില്‍ ഏറ്റവും സുന്ദരമായ വാക്കാണ്‌ പൈങ്കിളി.. പക്ഷെ ഒരു അപൂര്‍ണത എനിക്ക് ഫീല്‍ ചെയ്തു.. ഒരു പക്ഷെ എന്റെ വായനയുടെ കുഴപ്പമാവാം. പ്രിയ തന്നെ പറയുന്നു ഇത് വേണം എന്ന് കരുതി എഴുതിയതല്ല എന്ന്. അത് തന്നെ ശരിയല്ല.. അത് കൊണ്ട്.. ഇനി നല്ല കുട്ടിയായി വേണം എന്ന് കരുതി എഴുതുക. പ്രിയയില്‍ നിന്നും പോസ്റ്റിനു താമസമുണ്ടായപ്പോള്‍ ഇനിയൊരു നല്ല പോസ്ടുണ്ടാവും എന്ന് പ്രതീക്ഷിച്ച എനിക്ക് ഈ പോസ്റ്റ് നല്‍കിയത് ചെറിയ ഒരു നിരാശയാണ് എന്ന് പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്.. പക്ഷെ അത് പറയാതെ വയ്യ..

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

പ്രിയ, മല്‍സരത്തിനായി എഴുതിയതുകൊണ്ടാവാം, എനിക്കും ഒട്ടും ഇഷ്ടപ്പെട്ടില്ല ഈ കഥ. കാരണം, ഒന്നും മനസ്സിലായില്ലേ. അതുതന്നെ :-) പക്ഷെ, പ്രിയയ്ക്ക് ഇനിയും, ഇതിലും നല്ലതായി എഴുതാന്‍ കഴിയും. :-)

Muralee Mukundan , ബിലാത്തിപട്ടണം said...

നാടകീയം കവിത്വം

ചെറുത്* said...

ഹാവൂ....... സമ്മാനം കിട്ടീലല്ലോ അല്ലേ. നന്നായി.
അല്ലാരുന്നെങ്കില്‍ ഈ ടൈപ്പ് കഥകള്‍ ഇനീം കാണേണ്ടി വന്നേനെ. പ്രിയ ഇങ്ങനെഴുതാന്‍ കാരണക്കാരായ കോളേജ് മാനേജ്‌മെന്‍‌റ് മാപ്പ് പറയണം ;)

ചെറുതായതോണ്ട് ചെറുതിന് ഇഷ്ടപെട്ടില്ലാന്ന് പറയില്ല. കാരണം പറയാനുള്ളത് കുറച്ച് വരികളില്‍ ഒതുക്കണേല്‍ തന്നെ വേണം ഒരു കഴിവ്. സ്വന്തമായ നല്ല തീമും അവതരണവുമായി വീണ്ടും കാണാം. ആശംസോള്!

suji said...

നന്നായിട്ടുണ്ട്,,,, സുഹൃത്തെ ...
''എനിക്കും ഒരു പ്രണയമുണ്ടായിരുന്നു... ഒറ്റപെടല്‍ മനസ്സിനെ കീഴടക്കുമ്പോള്‍ കഴിഞ്ഞകാലത്തിന്റെ പാതിവഴിയില്‍ എനിക്ക് നഷ്ടപെട്ട ആ പാവം പെണ്‍കുട്ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും എന്നെ അസ്വസ്ഥനാക്കുന്നു... പക്ഷെ എന്തുചെയ്യാം''

keraladasanunni said...

കിട്ടിയ തീമിന്ന് അനുസരിച്ച് എഴുതുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വാക്കുകള്‍ കവിത തുളുമ്പുന്നവയായി.

Sabu Kottotty said...

ഈ തീം തന്നെ അൽപ്പം ഒന്നു വിശാലമായി എഴുതിയിരുന്നെങ്കിൽ കൂടുതൽ മനോഹരമാക്കാമായിരുന്നു. കാപ്സ്യൂൾ കഥകളെ വായിക്കുവാൻ ഇഷ്ടെപ്പെടുന്ന എനിക്ക് ഈ കഥയിൽ കുറവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വളരെ മനോഹരമായിത്തന്നെ ആശയം വ്യക്തമാക്കി എഴുതിയതായി മാത്രമേ എനിക്ക് അനുഭവപ്പെടുന്നുള്ളൂ. ഈ തീം അൽപ്പം വലിയ കഥക്കാണ് അനുയോജ്യമെന്നു പറഞ്ഞെന്നേയുള്ളൂ. ഒരു ഗദ്യാത്മക കവിതയുടെ രീതി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽത്തന്നെ അവയെ നികത്തുന്നുണ്ട്. ആശംസകൾ...

anas peral said...

nalla post

smayam pole ee site visit cheyyaamo?

http://www.appooppanthaadi.com/

ente lokam said...

best wishes...

തൂവലാൻ said...

പൈങ്കിളി ആണെങ്കിലും എനിക്കിഷ്ടപ്പെട്ടു….സമ്മാനം കിട്ടാഞ്ഞത് നന്നായി…

Admin said...

കുറച്ച് പൈങ്കിളിയാണെങ്കിലും നന്നായിട്ടുണ്ട്. പ്രണയ രംഗങ്ങള്‍ നന്നായി ആസ്വദിച്ചു. ആശംസകള്‍.

Unknown said...

എനിക്ക് ഇഷ്ടമായി, ആശംസകള്‍

ജിന്ന് said...

നന്നായിട്ടുണ്ട് :)

ഭ്രാന്തന്‍ ( അംജത് ) said...

ഇനി തുടര്‍ന്ന് വായിക്കണമോ ! :(

Thumpayil said...

Njan MEGHAMALHAR vayichathukondanu ninte ee katha vayichathu...

Very disapointing one....plz I expected more u presented the worst...
it is not any complaint or something like that, just wnt to give a positive feedback..
Plz be carefull..Kurachalugal samayam kalanju ningalepolulla ezhuthukarude kadhagal vayikunnund...Painkili pranayam maduthu.....

it is a request..
all the best...

kd said...

എനിക്ക് വളരെ ഇഷ്ടമായി

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.