Pages

Saturday, March 5, 2011

മുത്തശ്ശിക്ക് അറ്യാത്തതാ !!




ഉച്ചമയങ്ങി തുടങ്ങീരിക്കുണു എല്ലാരും മയക്കത്തിലാ..നിയ്ക്ക്‌ ഈയിടെയായി
ഉറക്കല്യാ...മോന്തിയായാലും ണീച്ചിരിക്യാ..
വയ്യായ്ക പിടികൂടിയിരിക്കുണു..കാലെത്രയായി വെളീലിറങ്ങീട്ട്..ഒരു അന്തിക്ക്
മീനൂട്ടീടെ  മൂത്രത്തില്
ചവിട്ടി വീഴാ‌യിരുന്നു....നിയ്ക്കറിയ്യാ  അതെന്‍റെ  കൊഴപ്പാ  ശ്രദ്ധിച്ചില്യ...കുട്ട്യല്ലേ
അതിനറിയ്യോ..നട്വടിഞ്ഞ്  കിടപ്പിലായിട്ട്  വര്‍ഷെത്രക്കഴിഞ്ഞു..ചികിത്സേടെ ഫലം, ണീറ്റു നടക്കാനായി...പക്ഷേ  ന്‍റെ  യശോദേം ഉണ്ണീം 
വെളീലിറങ്ങാന്‍ സമ്മതിക്കില്യാ..
നിയ്ക്കിനി എന്തേലും പറ്റ്യാ നോക്കാന്‍

വയ്യാത്രേ....ന്‍റെ മകളാ യശോദ അവളുടെ ഒറ്റമോനാ ഉണ്ണി..നല്ല കുട്ട്യോളാ.....ന്നോട് സ്നേഹല്യാഞ്ഞിട്ടല്ല ചികിത്സക്ക് പണൊരുപാട് ചെലവായ്യെ...ന്‍റെ ഉണ്ണിക്കാച്ചാ കൃഷിപ്പണ്യാ..അതീന്ന്  കിട്ടീട്ട് വേണ്ടേ...പഠിക്കാന്‍ വിട്ടപ്പം ഓടിപ്പോന്നു....ഇന്നത്തെ കാലല്ലാല്ലോ അത്...ആഹ്..!!  ന്‍റെ കാലോം
തീരാറായി...തീരുണതിനു മുമ്പ് നിയ്ക്കീ  നാടോന്നു കാണണം...ഒരു മോഹം.....നടക്കട്ടെ  ശ്ശി
ദൂരം...എത്രകാലായീ ഇങ്ങനെ.....ന്താത്‌ ഇലയനക്കൊന്നൂല്യാല്ലോ...കാറ്റ് വഴി മറന്ന്വോ ആവോ.... ഇത്തീം  ആഞ്ഞിലും മുരിക്ക്വോക്കെ എത്രെണ്ടായിരുന്നതായീ തൊടീല് ഒന്നൂല്യാ ഇപ്പോ...ഉണ്ണി അതൊക്കെ മുറിച്ച്  കപ്പ
നട്ടിരിക്കുണു.....വയറെന്ന്യാ വലുത്...നടന്നിട്ടിശ്ശ്യായി ഇല്ലിപ്പടി ചാട്യപ്പോ കാലില്
മുള്ളുക്കൊണ്ടോ...നീറുണു..ചോരവന്നൂല്ലോ..കമ്മ്യൂണിസ്റ്റ്പ്പണ്ടാവും തൊടീല്... എന്താത് നോക്കീട്ടും കാണുന്നില്യാലോ.....
ഉം !  സാരല്ല്യാ....എല്ലാം പോയീ.....കാലോം..

താഴേവരമ്പിലെത്തീപ്പോ  ദാ ! പൂക്കാതെ
തളിര്‍ത്തുനിക്കുണു  ന്‍റെ  സിന്ദൂരം ,നെന്നെക്കണ്ടപ്പോ നിയ്ക്ക് ചിരിവരുണൂ....."നെനക്കിത്തവണേം കുളി തെറ്റീല്യാല്ലേ!...,ഉണ്ണികള്‍ക്കായ് കൊതിച്ചതല്ലേ നീയ്യ്..."കാലം തെറ്റ്യാലും മാവ് പൂക്കില്യാച്ചാല്
എന്താ ചെയ്യാ...! കലികാലം തന്നെ...
മേലേത്തൊടീല് മണ്ടപോയ തെങ്ങ്വോളെത്രയാ !
വായാടിയോള്‍ക്ക് സന്തോഷം കൂടുണ്ടാക്കാലോ
നിയ്ക്കോ രണ്ടുനേരോം കഞ്ഞി കുടിക്കേണ്ട

ഗത്യേട്... തോട്ടുവക്കത്തെത്തിയില്ല്യ
കൈതക്കാടൊക്കെ വെട്ടി
വെടിപ്പാക്കിയിരിക്കുണ്വല്ലോ...മറയില്ലാതെ ഈ
പെണ്ണുങ്ങളൊക്കെ എങ്ങിനെയാണാവോ കുളിക്കണേ.. ന്തായീ കിടക്ക്ണ് ! പഴയ കുപ്പിം പ്ലാസ്റ്റിക്കും  പാട്ടേമൊക്ക്യല്ലേ....ഇതാപ്പോ

അസ്സലായത് കാല്‍നനയ്ക്കാന്‍ വന്നാ ഇതാ സ്ഥിതി !!
ഇത്യേ വെള്ളെത്ര ഒഴുകിപ്പോയതാ...സങ്കടം തന്നെ...
വഴിയേറെ നടന്നില്യാല്ലോ കാലുനോവുണു..
ന്താ ! വെയിലിനു ചൂട്...?
ഇത്തിരി തണലു നോക്കീട്ട് കാണുണില്യാ..
ഇവിടെങ്ങും ഒരു പുല്‍ക്കൊടി പോലൂല്യാ..
ദാഹിച്ചു തൊണ്ടവരണ്ടൂല്ലോ, പഞ്ചായത്തു 
വക കിണറാത് തൊട്ടിയിട്ടൊന്നു നോക്ക്യാലോ..
ങാ ! കിട്ടീല്ലോ ഒരു തൊട്ടി നീര്..
ങേഹേ ! ഇതീപ്പൊ മണലല്യെ...?
ആഹ് ! ഇനീപ്പോ വീടുണ്ടാക്കാലോ ഫ്ലാറ്റ്‌

പണിയാലോ....നന്നായി...
ആരോ പറഞ്ഞൂല്ലോ മണലു കിട്ടാനില്യാന്ന്...ഇപ്പോ അതിന്‍റെ ക്ഷാമോം തീര്‍ന്നു..തൊടിയായ തൊടിയൊക്കെ കോണ്‍ക്രീറ്റ് ആയിരിക്ക്യാ..ഉണ്ണി പറഞ്ഞതു നേരുതന്ന്യാ അമ്മമ്മ കണ്ട നാടല്ലാത്...
നിയ്ക്കറിയാം ഇതിപ്പെന്‍റെ നാടല്യാന്ന്‍...
കൃഷ്ണാ!! നാടോടുമ്പോ നടുവേ ഓട്വാ....
ആരാ ന്നെപ്പോ മുത്തശ്ശീന്ന്‍ വിളിക്കണ്..
മീനൂട്ടിയല്ലേ ! എന്താ കുട്ട്യേ ഇങ്ങനെ ഒച്ച വെക്ക്യാ പെങ്കുട്ട്യോള്....?
" മുത്തശ്ശി എന്തായീ കാട്ട്യേ..?
അച്ഛ ! അവിടെ നെലോളിക്ക്യാ..,
അച്ഛമ്മേം വഴക്കുപറഞ്ഞു..,
ആരുംകാണാതെ വടീം കുത്തിപ്പിടിച്ച്
നാടുകാണാനിറങ്ങിയിരിക്യാ..."
" നിയ്ക്ക്‌ അത്രയ്ക്ക് വയസ്സായിട്ടില്യാന്ന്  നെന്‍റെ അച്ഛയോട് പോയി പറയ്യ്..പിന്നെ നാടുകാണാന്‍ ഇത്ന്‍റെ നാടാണോ കുട്ട്യേ..? "
മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!! 
____________________________________________

58 comments:

ലീല എം ചന്ദ്രന്‍.. said...

കലികാലം !!!....വരും തലമുറയ്ക്കിതൊരു പാഠം ...നന്നായി അവതരിപ്പിച്ചു പ്രിയ.
അഭിനന്ദനങ്ങള്‍....

Shukoor said...

കൊതിപ്പിക്കല്ലേ.... ഇതാണോ മിനിക്കഥ ?...മിനിക്കധയുടെ വലിപ്പം കണ്ടു പേടിച്ചിരിക്കുകയാ.... വായിച്ചിട്ട് അഭിപ്രായം പറയാം.

ഇസ്മയില്‍ @ചെമ്മാട് said...

ഇല്ലിപ്പടി ചാട്യപ്പോ കാലില്
മുള്ളുക്കൊണ്ടോ...നീറുണു..ചോരവന്നൂല്ലോ..കമ്മ്യൂണിസ്റ്റ്പ്പണ്ടാവും തൊടീല്... എന്താത് നോക്കീട്ടും കാണുന്നില്യാലോ.....
ഉം ! സാരല്ല്യാ....എല്ലാം പോയീ.....കാലോം..
ezhutthu nannaayi.........

നിശാസുരഭി said...

നന്നായിരിക്കുന്നു കഥ..

ente lokam said...

മഞ്ഞു തുള്ളിയുടെ കഥയും കവിത പോലെ
വായനാ സുഖം തരുന്നു ...വളരെ ഗൌരവം
ഉള്ള കുറെ വിഷയങ്ങള്‍ ലളിതമായി മുത്തശ്ശിയുടെ ഓര്‍മകളില്‍ കൂടി മനോഹരമായി അവതരിപ്പിച്ചു ..
സംസാര ഭാഷ പിടിച്ചെടുക്കാന്‍ വളരെ ശ്രദ്ധയോടെ തന്നെ വായികേണ്ടി വന്നു .അതും നന്നായി ...അഭിനന്ദനങ്ങള്‍ ..

കെ.എം. റഷീദ് said...

നമ്മുക്ക് നമ്മുടെ സംസ്ക്കാരം മാത്രമല്ല നമ്മുടെ തൊടിയും നീര്‍ച്ചാലുകളും നമ്മുടെ ഭൂമി തന്നെ നഷപെട്ടിരിക്കുന്നു
ഗ്രഹാതുരത്വം തോന്നുന്ന ഒരു കഥ

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഹൃദയസ്പര്‍ശിയായ കഥ.

ചെറുവാടി said...

നാടന്‍ ഭാഷയില്‍ കഥയില്‍ സംസാരിക്കുന്നത് ആസ്വാദകരം തന്നെ.
പക്ഷെ നന്നായി അത് മലയാളത്തിലേക്ക് ടൈപ്പ് ചെയ്യാന്‍ പറ്റിയില്ല.
പല വാക്കുകള്‍ക്കും ഇങ്ങിനെ സംഭവിച്ചത് വായനയില്‍ കല്ലുകടി തോന്നുന്നു.
ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഭംഗിയാക്കാമായിരുന്നു.
ആശംസകള്‍

അലി said...

മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!!

ആസാദ്‌ said...

എന്താതെന്റെ പൊന്നു ചങ്ങാതീ? ഇതോ മിനിക്കഥ? ങ്ങൂം ആവട്ടെ! എന്തിനൊക്കെയോ ശ്രമിച്ചു, പക്ഷെ ഒന്നുമാവാതെ പോയല്ലോ ചങ്ങാതീ ഇത്! ഒരു ഗ്രാമത്തിന്റെ ഭൂത കാലം നന്നായി ഒന്ന് സ്പര്ശിച്ചിരിക്കുന്നു എന്നതൊരു മെച്ചം തന്നെ. അത് മാത്രമേ ഉള്ളൂ എന്ന് പറയാന്‍ വിഷമമുണ്ട് കേട്ടോ. താങ്കളില്‍ നിന്നും എന്നെ പോലുള്ളവര്‍ കുറച്ചു കൂടി പ്രതീക്ഷിക്കുന്നു. ചില ഭാഗങ്ങളൊക്കെ വായനക്കാരന്‍ സാമാന്യം നന്നായി പണിയെടുത്തു മനസ്സിലാക്കണം. അത്തരം ഒരു കാര്യമുണ്ടാവാതെ നോകുക. സംഭാക്ഷനത്തിന്റെ ശൈലി നന്നായിരുന്നു. പക്ഷെ അത് കൊണ്ട്ട് താങ്കള്‍ ആഗ്രഹിച്ച കാര്യം നടന്നുവോ എന്ന് സംശയമുണ്ട്‌. ഇതെല്ലാം പറഞ്ഞു എന്ന് മാത്രം. നിരുല്സാഹപ്പെടുത്തുകയല്ല, അടുത്തതില്‍ ഞങ്ങളെയൊക്കെ ഞെട്ടിക്കണം... ശുഭാശംസകള്‍.... :)))))

ഏപ്രില്‍ ലില്ലി. said...

പാവം മുത്തശ്ശി ..മുത്തശ്ശിയെ ഞെട്ടിപ്പിക്കുന്ന നാട് കാണാതിരിക്കുന്നതാ പാവത്തിന് നല്ലത്. .മുത്തശ്ശിയുടെ ഭാഷ നന്നായി അവതരിപ്പിച്ചു കേട്ടോ..

Manoraj said...

മിനികഥയെന്ന് പറഞ്ഞിട്ട് ഇന്നത്തെ ഒട്ടുമിക്ക പ്രശ്നങ്ങളോടും അങ്ങോട്ട് പ്രതികരിച്ചു അല്ലേ. മിനികഥ എന്ന് പറയരുതായിരുന്നു. പിന്നെ ഇവിടെ ലേബല്‍ ചെറുകഥകള്‍ എന്നായത് കൊണ്ട് ക്ഷമിച്ചു പ്രിയ.

പ്രമേയത്തില്‍ പുതുമയില്ല. എങ്കിലും ഒട്ടേറെ കാര്യങ്ങള്‍ മനോഹരമായി പറഞ്ഞു. അവസാന ഭാഗം വളരെ നന്നായി..

സുജിത് കയ്യൂര്‍ said...

nalla avatharanam. ashamsakal

പട്ടേപ്പാടം റാംജി said...

മാറ്റങ്ങള്‍ക്കിടയിലൂടെ....

khader patteppadam said...

കഥ 'മിനി'യായില്ല , നെടു നീളന്‍ തന്നെ. കൊള്ളാം

ishaqh ഇസ്‌ഹാക് said...

നന്നായിപ്പറഞ്ഞു കഥ..
തെങ്ങോലപ്പങ്ക...!!
ഒരുപാട്പാഞ്ഞതാണ് അതിന്റെ പിന്നാലെ..
നല്ലകഥ..അഭിനന്ദനങ്ങള്‍....

ഏ.ആര്‍. നജീം said...

കഥ അത്ര മഹത്തരമെന്ന് പറയുന്നില്ലെങ്കിലും ആ ഭാഷ ഇഷ്ടായി..

അഭിനന്ദനങ്ങൾ

Shukoor said...

നാടന്‍ ഭാഷയില്‍ പറഞ്ഞ കഥ ഇഷ്ടമായി. കഥാ പത്രങ്ങളെയും.

മഞ്ഞുതുള്ളി (priyadharsini) said...

എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ തുടര്‍ന്നുള്ള കമന്റ്സില്‍ ദയവുചെയ്ത് മിനി എന്നുപയോഗിക്കരുത്...അറിയാതെ പറഞ്ഞതാണേ...മാപ്പു തരൂ....ആദ്യം കമന്റ്‌ എഴുതുന്നവര്‍ എന്തെഴുതുന്നുവോ അതില്‍ തന്നെ അള്ളിപ്പിടിച്ച് കമന്റ്‌ എഴുതാന്‍ തുടര്‍ന്നും ബൂലോകര്‍ക്ക് കഴിയണേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...

നികു കേച്ചേരി said...

ഇതിനകത്ത് പറയാത്ത വിഷയങ്ങൾ ഉണ്ടോന്ന് തപ്പുകയാ..എല്ലാം ഉണ്ട്...എന്നാൽ എല്ലാവരിലും എത്തിയോ?? എത്തിക്കാണും ല്ലേ..ഭാവുകങ്ങൾ.

വീ കെ said...

ഈ മുത്തശ്ശിക്ക് വെറ്റില മുറുക്കില്ലാല്ലെ...?
തുപ്പണ ഒച്ച കേട്ടില്യാല്ലൊ...

Lipi Ranju said...

'മിനികഥ' സോറി കഥ ഇഷ്ടായിട്ടോ... :)
എല്ലാത്തിനോടും മുത്തശ്ശിയുടെ ഭാഷയില്‍
നന്നായി പ്രതികരിച്ചു.

ajith said...

ഹായ്, ഈ മുത്തശ്ശിയെപ്പോലെ തന്നെയാ ഈയിടെ എന്റേം ചിന്ത.

സിദ്ധീക്ക.. said...

നാടന്‍ ശൈലി ഇഷ്ടായി മഞ്ഞുതുള്ളീ ..

സാബിബാവ said...

മുത്തശ്ശിയുടെ കൂടെ ഞാനും തൊടിയിലൂടെ സഞ്ചരിച്ചു എനിക്ക് ഇഷ്ട്ടായി ഈ മുത്തശ്ശികഥ

ഒരില വെറുതെ said...

നന്നായി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ നീളൻ കഥ ശൈലീ പാടവത്താൽ മറ്റു മുത്തശ്ശിക്കഥകളെയൊക്കെ കടത്തി വെട്ടിയിരിക്കുന്നു കേട്ടൊ പ്രിയാ

കുഞ്ഞൂസ് (Kunjuss) said...

ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന തൊടിയും നാടും... ബാല്യത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോയല്ലോ ഈ മുത്തശ്ശിക്കഥ...!നമുക്ക് നഷ്ടമാവുന്നതൊക്കെ ഓര്‍മപ്പെടുത്തുന്ന മുത്തശ്ശിയുടെ സംസാര ഭാഷയും കൊള്ളാം കേട്ടോ...

മഹേഷ്‌ വിജയന്‍ said...

പ്രിയ മഞ്ഞുതുള്ളി,
കാര്യം ഞങ്ങള്‍ ബ്ലോഗര്‍മാര്‍ മിക്കവാറും നീ പറഞ്ഞരീതിയില്‍ തന്നെ കമന്റു ഇടുന്നവര്‍ ആണെങ്കിലും അതൊക്കെ നീ ഇത്ര പച്ചയായിട്ടു വിളിച്ചു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ എങ്ങനെയാണ് നിനക്ക് കമന്റ് ഇടുക...?
ഇത്തരം സാഹചര്യങ്ങളില്‍ നീ ഒരു അഹങ്കാരി ആണ് എന്ന് മുദ്രകുത്തി ബൂലോകത്ത് നിനക്ക് ഭ്രഷ്ട്ട് കല്‍പ്പിക്കുക എന്ന ഹിഡന്‍ അജണ്ട ഞങ്ങള്‍ക്ക് നടപ്പാക്കേണ്ടി വരും.. ജാഗ്രതൈ...:-)

പിന്നെ കഥയെക്കുറിച്ച്, നീ ഗംഭീരമായി തുടങ്ങിയെങ്കിലും, ഒരു പകുതി ഭാഗം കഴിഞ്ഞപ്പോള്‍ ആ ഒഴുക്ക് നഷ്ടപ്പെട്ടിരിക്കുന്നു..
അതായത്...
"ദാഹിച്ചു തൊണ്ടവരണ്ടൂല്ലോ, പഞ്ചായത്തു
വക കിണറാത് തൊട്ടിയിട്ടൊന്നു നോക്ക്യാലോ..
ങാ ! കിട്ടീല്ലോ ഒരു തൊട്ടി നീര്..
ങേഹേ ! ഇതീപ്പൊ മണലല്യെ...?
ആഹ് ! ഇനീപ്പോ വീടുണ്ടാക്കാലോ ഫ്ലാറ്റ്‌
പണിയാലോ....നന്നായി...
ആരോ പറഞ്ഞൂല്ലോ മണലു കിട്ടാനില്യാന്ന്"

ടി വരികള്‍ നീ എഴുതാന്‍ വേണ്ടി എഴുതിയതാണ് എന്ന് തോന്നുന്നു..
ഈ ഭാഗം എഴുതിയപ്പോള്‍ നിനക്ക് ആശയ ദാരിദ്രം ഉണ്ടായപോലെ എനിക്ക് തോന്നുന്നു..
ലോകം കാണാത്ത മുത്തശ്ശി ഫ്ലാറ്റിന്റെ കാര്യവും മറ്റും പറയുന്നത് എന്തോ പോലെ തോന്നി..
അവസാനത്തെ വരികള്‍ കുഴപ്പമില്ലെങ്കിലും ഇടയ്ക്ക് വന്ന താളം തെറ്റിയ വരികള്‍ കഥയുടെ ഭംഗി കുറച്ചു..
പിന്നെ ഇതൊക്കെ എന്റെ തോന്നലുമാകാം കേട്ടോ..

ചന്തു നായര്‍ said...

മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!! ...ഇനി കുഞ്ഞൂസ്സിനെ കടമെടുക്കുന്നു...ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന തൊടിയും നാടും... ബാല്യത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോയല്ലോ ഈ മുത്തശ്ശിക്കഥ...!നമുക്ക് നഷ്ടമാവുന്നതൊക്കെ ഓര്‍മപ്പെടുത്തുന്ന മുത്തശ്ശിയുടെ സംസാര ഭാഷയും കൊള്ളാം കേട്ടോ.... പിന്നെ..ആദ്യം കമന്റ്‌ എഴുതുന്നവര്‍ എന്തെഴുതുന്നുവോ അതില്‍ തന്നെ അള്ളിപ്പിടിച്ച് കമന്റ്‌ എഴുതാന്‍ തുടര്‍ന്നും ബൂലോകര്‍ക്ക് കഴിയണേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു..... എന്ന ‘നീഹാരമുത്തിന്റെ‘ കമന്റുകൾക്കുള്ള കമന്റൂം എനിക്ക് ഇഷ്ട്പ്പെട്ടൂ,,,ട്ടൊ.........

F A R I Z said...

"മുത്തശ്ശിക്ക് അര്‍യാത്തതാ" ഒരു മുത്തശ്ശിയുടെ ആത്മഗതം
ജീവനുറ്റ ഗ്രാമീണ ഭാഷാ ശൈലിയില്‍,
അവതരിപ്പിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞു.
പ്രത്യേകിച്ച് "ക്ലയ്മാക്സ്" ഒന്നുമില്ലാതെ
കഥയുടെ ആദിയും അന്ത്യവും ഒരേ ഒഴുക്കില്‍
കഥ പറഞ്ഞിരിക്കുന്നു.

മുത്തശ്ശിയുടെ നുറുങ്ങു സംസാരതിലൂടെയും,
ആത്മഗതതിലൂടെയും നല്ലൊരു ഗ്രാമീണ പശ്ചാത്തലം
വരച്ചു കാണിക്കാന്‍ കാഥിക ശ്രമിച്ചിരിക്കുന്നു.ഒരു
പക്ഷെ അത് തന്നെയായിരിക്കാം
വിഷയോദ്ദേശവും.

മിനിയെന്നോ,ചെറുകഥ യെന്നോ എന്ന ലാബിള്‍
ഒരു സൃഷിടിയെ വിലയിരുതപ്പെടെണ്ടാതെന്ന അഭിപ്രായമില്ല.
ആശയം അവതരണ രീതി, ആഖ്യാന ശൈലി,
കഥാപാത്രങ്ങളുടെ തനിമ , പ്രസക്തി ഇവയൊന്നും
ഒരു സൃഷ്ടിയെ വിലയിരുത്താന്‍ പര്യാപ്തമാവ
ത്തതെന്തുകൊണ്ട് എന്ന സംശയം സ്വാഭാവികം.

വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുക എന്ന നയവും
അഭികാമ്യ മായിരിക്കില്ല എന്ന് കരുതുന്നു.വിഷയത്തിന്റെ
ആത്മാവിനെ കാണാതെ , ലാബില്‍ വിഷയമാക്കുന്ന വായന
ആസ്വാദനം ഏതു തരത്തില്‍ പെട്ടതെന്നും മനസ്സിലാകുന്നില്ല.

സൃഷ്ടിയാണ് എഴുത്തുകാര്‍ വായനക്കാരന് നല്‍കുന്നത് അതിന്റെ
ലാബില്‍ അല്ല എന്ന് വായനക്കാരന് അറിയാതെ വരുബോള്‍
നമ്മുടെ വായനാ സ്വാദനാനിലവാരം എന്തെന്ന് നാം ചിന്തിക്കുക.

നാംബിട്ടുവരുന്ന കുരുന്നു തളിരിലകളെ കരിച്ചു കളയുന്ന
രീതിയില്‍ ബൂലോക എഴുത്തുകാരെ നമുക്ക് വിമര്‍ശിക്കാന്‍
അതിന്റെ പരിമിതികള്‍ ഉണ്ടാവേണ്ടതുണ്ട്.ബ്ലോഗേഴുത്തുകാര്‍
ഒരു പ്രൊഫെഷണല്‍ എഴുത്തുകാരോ, പേരെടുത്ത
സാഹിത്യകാരന്മാരോ അല്ല എന്നത് തന്നെ.

പ്രശസ്തരായവരെ നാം കണ്ണടച്ച് വിഴുങ്ങുന്നു.അവരുടെ രചനകളില്പോലും,പലതരത്തിലുള്ള അപാകതകള്‍
കാണാന്‍ ശ്രമിച്ചാല്‍ കണ്ടെത്താം.

ഇവിടെ ഒരു ലബിളിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍
കണ്ടപ്പോള്‍ നമ്മുടെ വയനാസ്വാദനത്തെകുറിച്ചു ചിന്തിച്ചപ്പോള്‍
എഴുതാന്‍ പ്രേരിതമായതാണ് ഈ കുറിപ്പ്.

സഖാവ് പിണറായി വിജയന്‍ പറഞ്ഞ "മാധ്യമ സിണ്ടിക്കെറ്റു"
അതേപോലെ ഒരു "ബൂലോക സിണ്ടിക്കെറ്റിന്റെ" ശ്രമവും ഉണ്ടോ
എന്നു ചില കമെന്റ്റ്‌ വായിച്ചപ്പോള്‍ തോന്നി. ഒരു രംഗവും നാം
വെറുതെ വിടരുത്.

ഈ മുത്തശ്ശി കഥയില്‍ ആശയം വായനക്കാരനു ഒരു ചലനവും
ഉണ്ടാക്കുന്നില്ലെങ്കിലും,സംഭാഷണ ശൈലി നന്നായി രസിച്ചു.

"ചവിട്ടി വീഴാ‌യിരുന്നു....നിയ്ക്കറിയ്യാ അതെന്‍റെ കൊഴപ്പാ ശ്രദ്ധിച്ചില്യ...കുട്ട്യല്ലേ
അതിനറിയ്യോ..നട്വടിഞ്ഞ് കിടപ്പിലായിട്ട് വര്‍ഷെത്രക്കഴിഞ്ഞു..ചികിത്സേടെ ഫലം, ണീറ്റു നടക്കാനായി...പക്ഷേ ന്‍റെ യശോദേം ഉണ്ണീം
വെളീലിറങ്ങാന്‍ സമ്മതിക്കില്യാ.."

ഇങ്ങിനെ പോകുന്ന സംസാര ശൈലി മുത്തശ്ശിയെ മനസ്സില്‍ കാണാന്‍
തക്കവിധം നന്നായി അവതരിപ്പിച്ചിരിക്കുന്നു.

എഴുതുക.ഒരുപാട്.
ഭാവുകങ്ങളോടെ,
---ഫാരിസ്‌

musthuഭായ് said...

കഥ നന്നായിട്ടുണ്ട്ട്ടോ....നല്ല അവതരണം......ഓരിക്കൽ കൂ‍ടി മധുരമൂറുന്ന ആ കുട്ടിക്കാലത്തിലേക്ക് കൊണ്ട് പോയതിന് പ്രിയക്ക് നന്ദി.....മുത്തശ്ശി പറഞ്ഞത് നേരാട്ടോ....തൊടിയും നീർച്ചാലുകളും കൊണ്ട് നിറഞ്ഞ മുത്തശ്ശിയുടെ മനോഹരമായ ആ നാടല്ല ഇത്….ഒക്കെ മാറിയിരിക്കുന്നു.......ഹാ,,,...നാടോടുകയല്ലേ.....ഒപ്പം ഓടുക തന്നെ...അല്ലാതെന്തു ചെയ്യാനാ......

തെച്ചിക്കോടന്‍ said...

വല്ലാതെ മാറിയിരിക്കുന്ന കാലം മുത്തശ്ശിയുടെ ഭാഷയില്‍-കാഴ്ചപ്പാടില്‍ നന്നായി വരച്ചു കാട്ടി.
അഭിനന്ദനങ്ങള്‍.

sreee said...

വയസ്സായ മുത്തശ്ശി ഇങ്ങനെ ഇറങ്ങി നടക്കാൻ പാടില്ലാന്നേ.തട്ടിത്തടഞ്ഞു വീണാലോ.
ഓർത്താൽ വയസ്സാകുമ്പോൾ ജീവിതം ദുരിതം തന്നെ. പുരാവസ്തു പോലെ വീട്ടിലൊക്കെ സൂക്ഷിച്ചു വയ്ക്കും. തട്ടാതെ ,അനക്കാതെ ഇടയ്ക്കു പൊടിയൊക്കെ തുടച്ച്.

രമേശ്‌ അരൂര്‍ said...

ഹൈ ഹൈ ന്താത്.. മുത്തശ്യോ ? എവടെ ന്റെ കതപ്പുസ്തകം? ചോയ്ക്കട്ടെ ...മുത്തശ്യെ...യ് ..ഹല്ലാ ആരാവിടെ ? ബ്ലോഗു സിണ്ടിക്ക.. റ്റോ? ന്താത് ? തിന്നാന്‍ പറ്റ..ണ സാധനം വല്ലതും ആണോ.. ത് ? അതോ തിന്നാന്‍ ചെല്ലുമ്പോ പിടിച്ചു കടിക്വോ ? ആ ..ആര്‍ക്കറിയാം ..!! നോക്കാലോ ...

zephyr zia said...

കഥ നന്നായീട്ടോ...

Satheesh Haripad said...

മനസ്സിൽ ഒരായിരം ഓർമ്മകൾ വിരിച്ച സ്ഫടികപ്രതലത്തിൽ വെളുത്ത് തിളങ്ങുന്ന മുത്തുകൾ വീണ്‌ ചിതറിയപോലെ. മാമ്പൂ മണക്കുന്ന ആ നാട്ടുവഴികളിലേക്ക് എന്നെ കൊണ്ടുപോയി ഈ കഥ.
മനോഹരം.

satheeshharipad.blogspot.com

Ashraf Ambalathu said...

അവതരണ ശൈലി നന്നായിട്ടുണ്ട്.
നന്മകള്‍ നേരുന്നു.

the man to walk with said...

Ishtaayi..

Best Wishes

MyDreams said...

ശിവ...ശിവ....ഇത് ഒന്ന് വയിചെടുക്കാന്നുള്ള വിഷമം ...അത്ര മാത്രം പുതുമ ഒന്നും ഇല്ല ...പിന്നെ അവതരണത്തിലും പുതുമ പറയാന്‍ മാത്രം ഇല്ല എന്നാലും തരകേടില്ല

ഷബീര്‍ (തിരിച്ചിലാന്‍) said...

ഒരു മുത്തശ്ശിയുടെ കണ്ണിലൂടെ കാലം വരുത്തിയ മാറ്റങ്ങള്‍ പറഞ്ഞത് വളരേ നന്നായിരിക്കുന്നു. ഒരു സംശയം.. ഇതാണോ ഈ വള്ളുവനാടന്‍ ഭാഷ?

Echmukutty said...

ഇതെനിയ്ക്ക് ഇഷ്ടായീ........

വരയും വരിയും : സിബു നൂറനാട് said...

'റിപ്പ് വാന്‍ വിങ്കിളിനെ' ഓര്‍മ്മ വന്നു.

അവതരണ ശൈലിയും കഥയും ഇഷ്ട്ടമായി.

പള്ളിക്കരയിൽ said...

മുത്തശ്ശിയുടെ കാഴ്ചപ്പാടിലെ ആഖ്യാനത്തിനു ചാരുതയുണ്ട്. ആശംസകൾ

കിങ്ങിണിക്കുട്ടി said...

കഥ വായിച്ചു.. ചേച്ചീടെ കവിതകൾക്കു മാത്രമല്ല കഥകൾക്കും നല്ല മികവുണ്ട്.. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു...

moideen angadimugar said...

കഥ വളരേയധികം ഇഷ്ടമായി.മുത്തശ്ശിയുടെ സംസാരരീതി വളരേ കേമമയി. ഈ പോസ്റ്റ് ശ്രദ്ധയിൽ പെടാൻ അല്പം വൈകിപ്പോയി.

Salam said...

ഈ മിനി നീണ്ട കഥ കൊല്ലം, മുത്തശിയെ ഏറെ തന്മയത്വമാര്ന്നതാക്കി. നല്ല കഥകള്‍ ഇനിയും നാമ്പെടുക്കട്ടെ

ചെകുത്താന്‍ said...

കമന്റ് വായിച്ചെന്റെ വയറ് നിറഞ്ഞു .. കഥ നാളെ വായിക്കാം

കണ്ണന്‍ | Kannan said...

എന്താ ഇപ്പൊ പറയുക പ്രിയ ചേച്ചി.. നല്ല രസം ഉണ്ടായിരുന്നു വായനക്ക്... മുത്തശ്ശിയുടെ കൂടെ ആ പഴമയുടെ കൂടെ ഒരു ചെറു നടത്തം കഴിഞ്ഞ ഒരു ഫീല്‍... മിനിക്കഥ നന്നായിട്ടുണ്ട്...

jayarajmurukkumpuzha said...

aashamsakal............

Akbar said...

കഥയുടെ തുടക്കത്തില്‍ തന്നെ ഞാന്‍ മുത്തശ്ശിയോടൊപ്പം കൂടി. തൊടിയിലും മാവിന്‍ ചുവട്ടിലുമൊക്കെ അങ്ങിനെ ചുറ്റി നടന്നു. വളരെ നല്ല അവതരണം എന്ന് ഞാന്‍ പറയുന്നു.

കൂതറHashimܓ said...

മുത്തശ്ശി പറഞ്ഞതെല്ലാം കേട്ടിരിക്കുന്നു.
നന്നായി പറഞ്ഞിട്ടുണ്ട്. ഇത്തിരി ഇഷ്ട്ടായി

ജാനകി.... said...

മഞ്ഞുതുള്ളി..

ഞാനിതു സങ്കടത്തോടെയാണ് വായിച്ചു അവസാനിപ്പിച്ചത്..
പാവം....“കാണാൻ ഇതെന്റെ നാടാണോ“ ആ ചോദ്യം മനസ്സിൽ തന്നെ വന്നു കൊണ്ടൂ

നനായിരിക്കുന്നു കഥ...

Unknown said...

ഇഷ്ടം.....

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

ഒരു പാടു ഇഷ്ടമായി കേട്ടോ നല്ല ഒരു കഥാനുഭാവം തന്നെ ,,നല്ല ഒഴുക്കുള്ള കഥ ,,,ആശംസകള്‍.................

khaadu.. said...

..പിന്നെ നാടുകാണാന്‍ ഇത്ന്‍റെ നാടാണോ കുട്ട്യേ..? "
മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!!
മുത്തശ്ശിയുടെ ഭാഷ കൊള്ളാം .....ആശംസകള്‍.

MAS MEDIA Malayalam said...

kollam nannayittund.

Unknown said...

കൊള്ളാം വളരെ നന്നായിട്ടുണ്ട് .... ശ്രദ്ധിച്ചില്യ...കുട്ട്യല്ലേ
അതിനറിയ്യോ..നട്വടിഞ്ഞ്..... അച്ഛ ! അവിടെ നെലോളിക്ക്യാ......വള്ളുവനാടന്‍ ഭാഷ ശൈലി വളരെ മനോഹരമായിട്ടുണ്ട് .... ഇനിയും പ്രതീക്ഷിക്കുന്നു

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.