Pages

Wednesday, April 6, 2011

" കാഴ്ചയുള്ളവര്‍ കാണാതിരിക്കരുത്...."



ബ്ലോഗര്‍ നന്ദിനി ലാപ്പിലേക്ക് കണ്ണുനട്ടിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി.....
ഒരെഴുത്തുകാരിയായതിന്‍റെ  കഷ്ടപ്പാടെ ! രണ്ടാഴ്ചയായി പുതിയ പോസ്റ്റ്‌ ഇട്ടിട്ട്.
അനുഭവകഥ എഴുതി വീണ്ടും വായനക്കാരെ പറ്റിക്കുന്നതെങ്ങിനെ...?
കഥയെഴുതിയാലെ മറ്റു ബ്ലോഗര്‍മാരുടെ ഇടയില്‍ വിലയുണ്ടാവു ഒപ്പം കമന്റ്‌ എഴുതാല്‍ ആളും..
ഇത് നന്ദിനിയുടെ മാത്രം ചിന്താകുഴപ്പമല്ല പൊതുവായിട്ടുള്ളതാണ്....
എഴുത്തിനിടയിലും ബ്ലോഗര്‍ നന്ദിനിയുടെ കണ്ണുകള്‍ മെയില്‍ ബൊക്സില്‍ പതിയുന്നുണ്ട്..
നല്ല വാക്കുകളുമായി ആരെങ്കിലും ഇതുവഴി വന്നാലോ..?
ഒരു അഭിനന്ദനം കിട്ടിയിട്ട് നാളെത്രയായി...പ്രതീക്ഷകളാണല്ലോ ജീവിതത്തെ നയിക്കുന്നത്...
നോക്കി നോക്കി ഇരിക്കുമ്പോള്‍ അതാ വരുന്നു അവന്‍ , ഇന്‍ബോക്സില്‍ " ഒന്ന് " എന്നു കണ്ടപ്പോള്‍ത്തന്നെ
നന്ദിനി ഓര്‍ത്തു കാക്കപ്പൂവായിരിക്കും....
അവള്‍ മാത്രമാണല്ലൊ ലിങ്ക് അയച്ചിട്ടും ഇതുവരെ കമന്റ്‌ ഇടാത്തത്.
എന്തായിരിക്കും ഇനി അവള്‍ എഴുതി പിടിപ്പിച്ചിട്ടുണ്ടാവുക..ആര്‍ത്തിയോടെയാണ് ബ്ലോഗര്‍ നന്ദിനി
മെയില്‍ തുറന്നത്..പക്ഷെ ! അത് അവനായിരുന്നു പാളയന്‍കോടന്‍പഴം. പുതിയ പോസ്റ്റിന്റെ ലിങ്ക് അയച്ചു തന്നതാണ്.
ഉം ! നോക്കാം അവനില്‍ നിന്ന് പുതിയ വല്ല ത്രെഡും കിട്ടിയാലോ. ഇത്ര നേരമായിട്ടും തന്‍റെ കഥ പാതിവഴിയിലാണെന്ന്
അവള്‍ ചിന്തിച്ചു... 
പാളയംകോടന്‍പഴത്തിന്റെ ലിങ്കില്‍ ക്ലിക്കി നന്ദിനി കാത്തിരുന്നു.
അവള്‍ക്ക്  മുന്‍പില്‍  ലോകപരാധീനതകളെ  മുഴുവന്‍ കണ്ണുകളിലേക്ക് ആവാഹിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു ഒപ്പം ഒരു തലവാചകവും " കാഴ്ചയുള്ളവര്‍ കാണാതിരിക്കരുത്...."
ഉം ! തലവാചകം ഗംഭീരം !!! വരികളിലൂടെ കണ്ണോടിക്കുമ്പോള്‍ നന്ദിനി ഓര്‍ത്തു...
ഒറ്റശ്വാസത്തിനു മുഴുവനും വായിച്ചു തീര്‍ത്തു.  ബ്ലോഗര്‍ നന്ദിനിയുടെ കണ്ണുകള്‍ നിറഞ്ഞ് അരുവികളായി......
താടിക്കുഴിയിലെത്തിയപ്പോള്‍ രണ്ടരുവികളും ഒന്നായി കീഴ്പ്പോട്ടു ചാടി...
വെള്ളം വീണു നനഞ്ഞാല്‍ ലാപ്പ് കേടുവന്നാലോ എന്നു  കരുതി അവള്‍ ശ്രദ്ധയോടെ അരുവികളെ  ചുരിദാറിന്റെ ദുപ്പട്ടയില്‍ ഒതുക്കി...
വായിച്ചു കഴിഞ്ഞല്ലോ   ഇനിയുള്ള  ഭഗീരഥപ്രയത്നം  കമന്റ്‌ ഇടുക എന്നതാണ്.. വെറുതെ ഇട്ടാല്‍ മാത്രം പോര..
താഴെയുള്ള കമന്റ്സ് വായിച്ച്  തലനാരിഴകീറി പരിശോധിച്ചിട്ടു  വേണം ഇടാന്‍.....എങ്കിലേ നാലാള്‍ ശ്രദ്ധിക്കൂ....
പലരും മൂക്ക് പിഴിഞ്ഞും  രോഷം കൊണ്ടും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തെ കുറിച്ച് പ്രസംഗിച്ചത് കണ്ടു.....
പെട്ടന്ന് ബ്ലോഗര്‍ നന്ദിനിയുടെ കുഞ്ഞുതലയില്‍ വലിയ ബുദ്ധി ഉദിച്ചു..ഇവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കണ്ടേ....
ഒട്ടും അമാന്തിച്ചില്ല അവളിട്ടു ഒരുഗ്രന്‍ കമന്റ്‌  അല്ല  പ്രതിജ്ഞ  ഇന്നുമുതല്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനു വേണ്ടി തന്‍റെ  മനസ്സും  ശരീരവും  അര്‍പ്പിക്കുകയാണെന്ന്, ജീവിതാന്ത്യം വരെ  കര്‍മ്മനിരതയായിരിക്കുമെന്ന  വാഗ്ദാനവും.......
ഇനി ബ്ലോഗേര്‍സിന്‍റെ ചൂടേറിയ ചര്‍ച്ചാവിഷയം ബ്ലോഗര്‍ നന്ദിനിയുടെ വിശാലമനസ്കതയെക്കുറിച്ചായിരിക്കും, അവള്‍ ഊറിച്ചിരിച്ചു...
തികഞ്ഞ സംതൃപ്തിയോടെ ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന പ്രശംസകളെക്കുറിച്ചോര്‍ത്ത്  ബ്ലോഗര്‍ നന്ദിനി പുളകിതയായി.....
പുറത്ത്‌ ഗേറ്റിന്റെ വൃത്തികെട്ട ശബ്ദം അവളുടെ ഊഷ്മളചിന്തകളെ ഉണര്‍ത്തി..
ലാപ്പ് താഴെ വെച്ച് പുറത്തേക്ക് നടന്ന നന്ദിനി ഒരുനിമിഷം തറച്ചു നിന്നുപോയി..
അല്പം മുന്‍പ് പാളയന്‍കോടന്‍റെ ബ്ലോഗില്‍ കണ്ട അതേ ദൈന്യത നിറഞ്ഞ കണ്ണുകള്‍.....
അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം അവളുടെ  " അമ്മാ ! "  എന്ന നീട്ടിയ വിളിയില്‍ ബ്ലോഗര്‍ നന്ദിനി സമചിത്തത വീണ്ടെടുത്തു.....
ഉം.. എന്തു  വേണം ?
കുഞ്ഞുകൈയ്യിലെ  പ്ലാസ്റ്റിക്‌ കവറിട്ട  മഞ്ഞകാര്‍ഡ്‌ അവള്‍ നന്ദിനിയ്ക്ക് നേരെ നീട്ടി......
ബ്ലോഗര്‍ നന്ദിനിയുടെ മുഖം കറുത്തിരുണ്ടു .... കണ്ണുകള്‍ രണ്ട് അഗ്നിഗോളങ്ങളായി......
" സെക്ക്യൂരിറ്റീ..!!! " ഗുഹയ്ക്കകത്ത് നിന്നും വന്നപോലുള്ള ബ്ലോഗര്‍ നന്ദിനിയുടെ ശബ്ദം കേട്ട്  ആ കുഞ്ഞുകൈയ്യിലെ  മഞ്ഞകാര്‍ഡ്‌ താഴെ വീണു...ഓടിക്കിതച്ചെത്തിയ  സെക്യുരിറ്റി  പൂച്ചകുഞ്ഞിനെ എന്നപോലെ
അവളേയും തൂക്കിയെടുത്തു പുറത്തേക്ക് നടന്നു....
സമയനഷ്ടത്തെ ശപിച്ചുകൊണ്ട് ബ്ലോഗര്‍ നന്ദിനി തന്നെനോക്കി അക്ഷമയോടെ  കാത്തിരിക്കുന്ന ലാപ്പ് അരുമയോടെ  കൈയ്യിലെടുത്തു......
ആകാംക്ഷയോടെ വീണ്ടും മെയില്‍ബോക്സിലേക്ക്..,
അവിടേക്ക് പറന്നുവന്ന നൂറോളം ആശംസാമെയിലുകള്‍ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു....
ബ്ലോഗര്‍ നന്ദിനി ഒരിക്കല്‍ക്കൂടി ഹര്‍ഷപുളകിതയായി......

********************************************
 

72 comments:

ജോഷി പുലിക്കൂട്ടില്‍ . said...

സത്യം എന്നും ആരും കാണാതെ പോകുന്നു .അഭിനന്ദനങ്ങള്‍

മഞ്ഞുതുള്ളി (priyadharsini) said...

ഇതിലെ കഥയും കഥാപാത്രങ്ങളും പേരുകളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്...ആരെങ്കിലുമൊക്കെയായി ബന്ധം തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്.....

ലീല എം ചന്ദ്രന്‍.. said...

ഇന്നത്തെ മനുഷ്യന്റെ ഉള്ളിലിരിപ്പ് തുറന്നുകാട്ടുന്ന കഥ
ആദ്യത്തെ കണ്മണി പൊന്മണി തന്നെ യാണ് കേട്ടോ.
സംശയം വേണ്ട ...കഥ ലോകത്തേയ്ക്ക് ഉറപ്പോടെ നടന്നു കയറു....
ആശംസകള്‍

അനീസ said...

വാക്കും പ്രവര്‍ത്തിയും തമ്മില്‍ വളരെ അന്തരം,
ബ്ലോഗ്ഗര്‍ നന്ദിനീ എന്ന് ആവര്‍ത്തിച്ച്‌ കൊടുത്തത് വായനയുടെ ആ ഒരു സുഖം കളയുന്നു, അവള്‍ എന്നാക്കി കൂടെ ,

പ്രിയ കഥയുടെ ലോകത്തിലേക്ക്‌ തിരിഞ്ഞോ

നിശാസുരഭി said...

ഇതിലെ കഥയും കഥാപാത്രങ്ങളും പേരുകളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്...ആരെങ്കിലുമൊക്കെയായി ബന്ധം തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്..

വെറും യാദൃശ്ചികം മാത്രമാണ്.
ഞാനിവിടെ വന്നിട്ടില്ല!

നിശാസുരഭി said...

ഇത് കഥ മാത്രമല്ല നല്ലൊരു ആക്ഷേപഹാസ്യമാണ്. അഭിനന്ദനങ്ങള്‍!
അയ്യോ, ദാണ്ടെ ആരോ വാതിലില്‍ മുട്ടുന്നു, ഏത് തെണ്ടിയാണോ ആവോ? നോക്കട്ടെ.....!

ente lokam said...

എട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറയും ..
കവിത പോലെ തന്നെ കഥയിലും പ്രിയ,
വായനക്കാരെ ചിന്തിപ്പിച്ചു കുഴക്കുന്നതില്‍
മികവു കാണിക്കുന്നു .
നര്‍മം എന്ന് കരുതിയാല്‍ അടി പൊളി .
പക്ഷെ ഇതില്‍ അതോടൊപ്പം വളരെ അധികം
ജീവിത യാധാര്‍ധ്യങ്ങളും ഒളിഞ്ഞു കിടക്കുന്നല്ലോ..
ഈ പുതിയ ചുവടു മാറ്റത്തിലേക്ക് സ്വാഗതം .
സൃഷ്ടിയുടെ വൈവിധ്യം ഒരു എഴുത്കാരിയുടെ
അവകാശവും രചനയുടെ പൂര്‍ണതയ്ക്ക് അനിവാര്യവും
ആണ്.ആശംസകള്‍ ..

എന്‍.ബി.സുരേഷ് said...

എനിക്ക് മാസത്തിൽ മൂന്നു തവണ ഭൂതദയ തോന്നാറുണ്ട്. നാലു തവണ തോന്നുന്ന മാസങ്ങളും കുറവല്ല എന്ന് സക്കറിയ ഒരു കഥയിൽ എഴുതുന്നുണ്ട്. നന്ദിനി അത്തരമൊരു ജെനുസ്സ് ആണ്.. വാചകത്തിൽ മാത്രം.

അയനൊസ്കൊയുടെ ഒരു കാണ്ടാമൃഗം എന്ന നാടകത്തിൽ മനുഷ്യരെല്ലാം കാണ്ടാമൃഗങ്ങൾ ആയി മാറുന്ന ഭീകര ദൃശ്യമുണ്ട്.
അതുപോലെ നമ്മൾ എല്ലാവരും ഹിപ്പോക്രാറ്റുകൾ വേഗത്തിൽ ആവുന്നതിന്റെ വിഷ്വൽ‌സ് എമ്പാടും കാണാം. കഥ ഒന്നൂകൂടി എഡിറ്റ് ചെയ്ത് ആവർത്തനങ്ങൾ ഒഴിവാക്കി എല്ലാ പ്രയോഗങ്ങളും വിവരണങ്ങളും വേണമോ എന്ന് പരിശോധിക്കൂ.. അപ്പോൾ ഒന്നു കൂടി ക്രാ‍ഫ്റ്റും നന്നാവും സറ്റയറിന്റെ മൂർച്ചയും കൂ‍ടും.. കഥ വഴങ്ങും പ്രിയയ്ക്ക്

സിദ്ധീക്ക.. said...

ഈ കഥയില്‍ ആത്മകഥാംശം ഒന്നുമില്ലല്ലോ അല്ലെ ?
നല്ലൊരു തീം കണ്ടെത്തിയതിനു അഭിനന്ദനങ്ങള്‍

Manoraj said...

ഒരു കുഞ്ഞു തീമിലൂടെ ഒട്ടേറെ ആക്ഷേപഹാസ്യം ഉയര്‍ത്തിവിടുന്ന പോസ്റ്റ്. കഥയിലും ശോഭിക്കട്ടെ.

Sameer Thikkodi said...

മനസ്സിലെ twist ആണ് ചിലപ്പോള്‍ പോസ്ടാവുന്നതും കമന്റ്‌ ആവുന്നതും ... വായന; നമ്മെ കഥാപാത്രവുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ ഒരു മനനം നടത്തുവാന്‍ പ്രേരിപ്പിക്കുന്നു .... അത് കഥയായാലും , കവിതയായാലും, ആക്ഷേപമോ ഹാസ്യമോ എന്തുമാവട്ടെ ... കാര്യങ്ങള്‍ ഗൌരവകരമാണ് എങ്കില്‍ അതിനു വായനക്കാരന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയുന്നു ... കമന്റ്‌ പ്രതീക്ഷിച്ചു പോസ്ടിടുന്ന നാം വിശയീകരിച്ച കാര്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന മനോഭാവം ബ്ലോഗ്ഗര്‍ നന്ദിനി യിലൂടെ വിവരിച്ചിരിക്കുന്നു.



## എന്റെ മെയില്‍ inbox ഓപ്പണ്‍ ചെയ്തു വെക്കട്ടെ .... ഇനി മെയിലുകളുടെ പ്രവാഹം ആയിരിക്കും ... ഹ ഹ ഹ ...:)

hafeez said...

രസകരമായി എഴുതി...

മഞ്ഞുതുള്ളി (priyadharsini) said...

ബ്ലോഗര്‍ നന്ദിനിയെന്നു ആവര്‍ത്തിച്ചു പറഞ്ഞത് മനപൂര്‍വ്വമാണ്....അങ്ങിനെ പറയുമ്പോള്‍ പൊങ്ങച്ചത്തിന്‍റെ എഫെക്റ്റ്സ് കൊടുക്കാന്‍ ശ്രെമിച്ചതാണ്...

കൂതറHashimܓ said...

അതെ
ബ്ലോഗൊരു പുറ മോടിയല്ലേ ....
ജീവിതവും ബ്ലോഗും രണ്ടായിക്കാണാന്‍ പഠിച്ചാല്‍ നനാവാം, ബ്ലോഗില്‍ മാത്രം.
നന്നായവരുണ്ട്.. അവര്‍ക്കിനിയും നന്നാവാം.
പറയുന്നതൊന്ന് ചെയ്യുന്നതൊന്ന്
എന്ത് പറഞ്ഞായാലും കമന്റ് കിട്ടണം. അതില്‍ നോ കോമ്പ്രമൈസ്

(ഈ കമന്റ് തന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍, തീര്‍ച്ച , ഞാന്‍ പറഞ്ഞതൊക്കെ താങ്കളെ കുറിച്ച് തന്നെ)

ajith said...

അയ്യോ, തോലുരിച്ചുകളഞ്ഞല്ലോ...

രമേശ്‌ അരൂര്‍ said...

ആദ്യമായ് എഴുതിയ കഥ അങ്ങനെ സൂപ്പര്‍ ഹിറ്റാകുന്നതിന്റെ ലക്ഷണം കാണിക്കുന്നുണ്ട്..നായികയെ ബ്ലോഗര്‍ ആക്കിയതിന് പിന്നിലും എന്തെങ്കിലും കാണും !!
ഇത് ലോക സ്വഭാവമാണ് ,,,പൊങ്ങച്ചത്തിനും പ്രശസ്തിക്കും വേണ്ടി ആതുര സേവനം നടത്തുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മൂരാച്ചികള്‍ തന്നെയാണ് ..മുന്‍പൊരു ടിവി ഫീച്ചര്‍ കണ്ടതായി ഓര്‍മ്മിക്കുന്നു ,,ബാല വേലക്കെതിരെ നടക്കുന്ന ചര്‍ച്ചയ്ക്കിടയില്‍ വെള്ളം കൊണ്ട് വരുന്ന ബാലനെ അല്പം വെള്ളം ദേഹത്ത് വീണതിന്റെ പേരില്‍ കൈ വീശി അടിക്കുന്ന
ഒരു കൊച്ചമ്മയെ ...ശേഷം കുട്ടികള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ് ..എറണാകുളത്ത് ജഡ്ജിയുടെ വീട്ടില്‍ പിഞ്ചു ബാലികയെ കൊണ്ട് ഭാരിച്ച വീട്ടുവേലകള്‍ ചെയ്യിച്ചു പീഡിപ്പിച്ച സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ..പറയുന്നതും ചെയ്യുന്നതും തമ്മില്‍
ഇങ്ങനെ എത്ര അന്തരം കാണാം നിത്യ ജീവിതത്തില്‍ ...

കഥകള്‍ എഴുതി വലിയ എഴുത്തുകാരി ആകാന്‍ കഴിയട്ടെ ...

Muneer N.P said...

കഥയുടെ ‘treatment' നന്നായി..ആക്ഷേപഹാസ്യം മുഖമുദ്രയാക്കിയതും കൊള്ളാം...പക്ഷേ..’എന്‍റെ ജീവിതത്തില്‍ ആദ്യമായി ഒരു കഥ എഴുതി....വായിക്കു....‘ എന്ന ലിങ്കില്‍നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്.. ബ്ലോഗ്ഗ് ലോകത്തു നിന്ന് മാത്രം ചിന്തിക്കുമ്പോഴാണ് ഇതൊക്കെ വിഷയമായിത്തീരുന്നത്..അടുത്ത
കഥയെഴുതുമ്പോള്‍ ശ്രദ്ധിക്കുമല്ലോ..

മഹേഷ്‌ വിജയന്‍ said...

പ്രിയ ബ്ലോഗ്ഗര്‍ മഞ്ഞുതുള്ളി,
കഥകളുടെ ലോകത്തേക്ക് സ്വാഗതം..
ആക്ഷേപ ഹാസ്യം നന്നേ രസിച്ചു..
വളരെ നല്ല ഒരു പ്രമേയമാണ് എഴുതാനായി നീ തിരഞ്ഞെടുത്തത്...
ആദ്യ കഥയുടെ ബാലാരിഷ്ടതകള്‍ താരതമ്യേന കുറവാണ്..
ഒരു തുടക്കക്കാരി ആയതിനാല്‍ കീറി മുറിച്ചു ഒരു പോസ്റ്റുമോര്‍ട്ടം നടത്തേണ്ട ആവശ്യം ഇല്ല..
ഓരോ തവണയും കൂടുതല്‍ നന്നായിട്ട് എഴുതുവാന്‍ ശ്രമിക്കുക..
ഹൃദയം നിറഞ്ഞ ആശംസകള്‍..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ കഥയും കഥപാത്രങ്ങളും എല്ലാം നമ്മുടെ ബൂലോഗത്തിൽ ചുറ്റിനടക്കുന്നുണ്ടല്ലോ...
തൊട്ടുകാണിക്കണോ...?

നാമൂസ് said...

മിക്കപ്പോഴും വ്യത്യസ്തതക്ക് ശ്രമിച്ചു പരാജയപ്പെടാറുണ്ട്‌. എന്നാല്‍, ആ ശ്രമം പ്രോത്സാഹിപ്പിക്കപ്പെടെണ്ടാതാണ് എന്ന മതമാണ്‌ എനിക്കുള്ളത്.

മറ്റൊന്ന്, 'കഥയില്‍' സൂചിപ്പിക്കപ്പെട്ടവയിലെ കമന്റുകള്‍ കുറിക്കുന്നതിനെ കുറിച്ചുള്ള എന്‍റെ അഭിപ്രായം അവനവന്‍റെ മനോധര്‍മ്മം അവര്‍ ആച്ചാരിക്കട്ടെ എന്നാണ്.

വാക്കും പ്രവര്‍ത്തിയും രണ്ടാകുന്ന ലോകത്ത് ഇത്തരം അനുഭവങ്ങള്‍ ധാരാളവും സ്വാഭാവികവുമാണ്. എന്നാല്‍, പൊതുജന മദ്ധ്യത്തിലും ഇക്കൂട്ടരോട് ഞാന്‍ കരുണയുള്ളവനല്ലാ എന്ന പ്രഖ്യാപനത്തെ എങ്ങനെ കാണുന്നു. 'ധാര്‍ഷ്ട്യം' എന്ന് വിളിക്കാമോ?

കവിത മാത്രമല്ല എനിക്കിതും വഴങ്ങുമെന്ന് തെളിയിച്ച എഴുത്താണിക്ക് അഭിനന്ദനം.
[ പിന്നെ, ഈ 'കാക്കപ്പൂവ്'എന്ന തല വാചകത്തില്‍ ഞാനൊരു 'കവിത' എഴുതിയിട്ടുണ്ട്. എന്‍റെ പ്രണയിനിയെ ആ നല്ല കാലങ്ങളെ ഓര്‍ക്കുന്ന വരികള്‍..}

വീ കെ said...

മനുഷ്യന്റെ അകവും പുറവും കാണിച്ചു തരുന്നു ഈ കഥ... നായികയെ ബ്ലോഗർ ആക്കിയത് എല്ലാ‍ ബ്ലോഗേഴ്സും ഈ ജാതി ആളുകളാണെന്നാണൊ ഉദ്ദേശിക്കുന്നത്....? ആശംസകൾ...

നികു കേച്ചേരി said...

ഇതിപ്പോ നന്നായിന്നു പറഞ്ഞാൽ ചിലപ്പോ കവിത നിറുത്തിയാലോ, അതു കൊണ്ട് “നന്നായില്ല”
അപ്പോ കൺഫ്യൂഷനായില്ലേ..അതു മതി.

Ranjith Chemmad / ചെമ്മാടന്‍ said...

നല്ല കഥകൾ ഉണ്ടാവട്ടെ ഇനിയും..

കിങ്ങിണിക്കുട്ടി said...

Ere parayunavarey, theere pravarthikkoola.. Language kurachu koodi nannakkiyal... Sramikkuka. First attempt alle! Best wishes

അലി said...

കഥ നന്നായി.. തുടരുക.

സുജിത് കയ്യൂര്‍ said...

nalla vayana nalkiyathinu nandi

Echmukutty said...

ആക്ഷേപ ഹാസ്യം നന്നായി വഴങ്ങുന്നുണ്ടല്ലോ. ഇനിയും എഴുതു.
ആശംസകളോടെ..

Akbar said...

ഹി ഹി ഹി കമന്റ് എഴുതാനുള്ളതാണ്. അത് അതുപോലെ പ്രവര്‍ത്തിക്കാനുള്ളതല്ല. ഈ ആക്ഷേപ ഹാസ്യം ശ്ശി പിടിച്ചു കേട്ടോ.

പിന്നെ മുന്‍‌കൂര്‍ ജാമ്യം നന്നായി. കാരണം നന്ദിനി എന്നൊരു ബ്ലോഗ്ഗര്‍ ഉണ്ട്.

ഉമ്മു അമ്മാര്‍ said...

ഹും പണ്ടൊക്കെ രാഷ്ട്രീയക്കാക്കും കോഴ വാങ്ങുന്നവർക്കും വലിയ വായിൽ പ്രസംഗിക്കുന്നവക്കൊക്കെ ഇട്ടായിരുന്നു കൊട്ട് ഇപ്പോ ബ്ലോഗ്ഗർക്കിട്ടും ആയി അല്ലെ എന്റമ്മോ... ഏതായാലും വായിക്കാൻ രസമുണ്ട്. നല്ല നല്ല രചനകൾ..ഇനിയും ഉണ്ടാകട്ടെ ആശംസകൾ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഞാന്‍ ജീവിതത്തില്‍ ആദ്യമായി കഥയെഴുതിയേയ്..ഓടിവായോ..എന്ന് പറഞ്ഞു ബ്ലോഗേര്‍സിനെ ഓടിചിട്ടുപിടിച്ചു അവര്‍ക്കിട്ടു തന്നെ കൊടുത്തു ഒന്നാന്തരമൊരു കിഴുക്ക്!!
കമന്റും പ്രവര്‍ത്തിയും തമ്മില്‍ കടലും കടലാടിയും പോലാ ബന്ധം..
ഏതായാലും സംഗതി കൊള്ളാം...

ചെറുവാടി said...

നല്ല രസകരമായ വായന നല്‍കി. ആശംസകള്‍

ഉമേഷ്‌ പിലിക്കോട് said...

കഥ കഥ നുണക്കഥ നേരു കഥ

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

മാറ്റങ്ങളോട്‌ മനുഷ്യർ എപ്പൊഴും വിമൂഖത കാണിക്കുന്നു. ബുദ്ധിപരമായ മാറ്റം നമ്മെ ഉയർച്ചയിലെത്തിക്കും....
കഥ (അക്ഷേപഹാസ്യം) നന്നായി എഴുതി
സന്ദേശാമുണ്ട്...

ആശംസകൾ!

ഇസ്മയില്‍ @ചെമ്മാട് said...

നല്ല വിഷയം. കഥ നന്നായിട്ടുണ്ട്
കഥ ആദ്യത്തേത് എന്നല്ലേ പറഞ്ഞത് ?
ഇനിയും കഥകള്‍ വരട്ടെ , പ്രിയക്കതിനുള്ള കഴിവുണ്ട്

കണ്ണന്‍ | Kannan said...

ഉം! കൊള്ളാം..!!

കൊമ്പന്‍ said...

ആദര്‍ശ ദര്‍ശനങ്ങള്‍ കൊള്ളാം
ആദര്‍ശത്തെ കുറിച്ച് പ്രസങ്ങിക്കാം
എയുതാം സിമ്പോസിയ സെമിനാറുകള്‍ നടത്താം
പകഷെ പ്രായോഗികമല്ല പ്രേതെകിച്ചു സമൂഹ ജീവിക്ക്
അത് കൊണ്ട് തന്നെ ഒരു പുരുഷ നട്ടെല്ല് ഉണ്ടെന്നു പറഞ്ഞ അഹങ്കരിച്ചു നടന്ന
എനിക്ക് സ്വന്തം അമ്മായി അപ്പന്‍ പച്ച നോട്ടുകൊണ്ടും മഞ്ഞ ലോഹം കൊണ്ടും വില ഇട്ടത
അന്നുമുതല്‍ ആദര്‍ശത്തെ എന്റെ ജീവിതത്തില്‍ നിന്ന് പടി അടച്ചു പിണ്ഡം വെച്ച്

F A R I Z said...

വ്യത്യസ്ഥമായ ഒരു തീം.ബൂലോക എഴുത്തുകാര്‍ക്ക്, സ്വയം വിമര്‍ശനാത്മകമാകാന്‍ പ്രേരിപ്പിക്കുന്ന,ബ്ലോഗെഴുത്തിന്റെ ഉദ്ദേശ ഗതിയെ പുനര്‍ചിന്തനത്തിന് വിധേയമാക്കാന്‍ കഴിയുന്ന,ശക്തമായ ഒരടി.

പോസ്റ്റ്‌ ഇടുമ്പോഴേക്കും,ഉല്‍ഘാടിക്കാനും, പൂജനടത്താനും,തേങ്ങ ഉടക്കാനും,തമ്മില്‍ തല്ലി പോരടിക്കുന്ന കമെന്റുകാര്‍ (വായനക്കാര്‍?)
പോസ്റ്റ്‌ വായിച്ചു പോട്ടിക്കരയുന്നവരും,ആര്‍ത്തു ചിരിക്കുന്നവരും,
ഊറി ഊറി ചിരിവന്നുപോകുന്നവരും,എല്ലാം കൂടെ ചേര്‍ന്ന് ബ്ലോഗ്ഗര്‍ നന്ദിനിയെ "ഹര്‍ഷ പുളകിത മാക്കിയപോലെ" പുളകിതമാക്കാന്‍ തിടുക്കം കൂട്ടുന്നവരുടെ ഇടയില്‍ കിടന്നു ബ്ലോഗ്ഗര്‍ ഞെരിപിരി കൊള്ളുന്നു.
ആകാശത്തിലോ,ഭൂമിയിലോ എന്ന് നിശ്ചയമില്ലാത്ത ഒരവസ്തയിലെത്തിക്കുന്നു.

ഒരു ബ്ലോഗ്ഗേര്‍സ് സിണ്ടികെറ്റ്‌ ന്‍റെ അഭാവം(?) നികത്താന്‍ പാടുപെടും പോലെ.

ശൈലികൊണ്ടും,എഴ്ത്തിനോടുള്ള കാഴ്ചപ്പാടും, സമീപനവും കൊണ്ട്,
മറ്റു പല ബ്ലോഗ്ഗെഴുത്തുകാരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരെഴുത്തുകാരി.

തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ ഏതെങ്കിലും നിലയില്‍ ചിന്തോദ്ദീപകമായ ഒരു ബീജം ഉള്‍കൊള്ളാന്‍ ശ്രദ്ധചെലുത്തുന്ന ഒരു ബ്ലോഗ്ഗെറാന് മഞ്ഞുതുള്ളി..

വലിയ, വലിയ എഴുത്തുകാരുടെ കാഴ്ചപ്പാടില്‍ വിലയിരുത്തി,വരികള്‍ കീറിമുറിച്ചു വ്യാഖ്യാനിച്ചു, വിമര്‍ശിക്കാന്‍ തുനിയുന്ന കമെന്റ്റ്‌ സമീപനവും, എഴുത്തില്‍ പിച്ചവെച്ച് നടക്കുന്ന ബ്ലോഗ്ഗെര്സിന്റെ എഴുത്തിനെ സമീപിക്കുന്നതിലും, ഔചിത്യമില്ല.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന നമ്മളും,നമ്മുടെ അറിവിന്റെ, വയനാ വിപുലതയുടെ, പരിധിയിലാണെന്ന് ഓര്‍ക്കേണ്ടതുണ്ട്‌.അതിരുകടന്ന പുകഴ്ത്തലുകളും,പലപ്പോഴും,സൃഷ്ടികര്താവില്‍ തന്നെ പരിഹാസ്യമുണ ര്‍ത്താനെ ഉപകരിക്കൂ. കാരണം തന്റെ സൃഷ്ടിയോട്‌ "തീര്‍ച്ച"യുള്ള
എഴുത്തുകാരുമുണ്ട് ബൂലോകത്തിലേറെ.

കവിതയില്‍ മാത്രം ഒതുങ്ങി നിന്ന, മഞ്ഞുതുള്ളിയുടെ പുതിയമാറ്റം വിഷയ സമീപനത്തോടുള്ള തനതായ സ്വീകാര്യതകൊണ്ട്,പുതുമയും,
വായന രസകരവുമാക്കി തീര്‍ത്തു.

ഈ എഴുത്തുകാരി സ്വായത്തമാക്കിയിട്ടുള്ള കഴിവിനെ പൂര്‍ണമായും വിനിയോഗിച്ചു "തീര്‍ച്ച"യുള്ള സൃഷ്ടികള്‍ അനിവാചകന് നല്‍കിക്കൊണ്ട്,
"ഹര്‍ഷ പുളകിത"മാകാന്‍ ലാപ്പിനു മുന്‍പില്‍ കണ്ണ് നട്ടിരിക്കാന്‍
കഴിയട്ടെ.
ആശംസകളോടെ,
---ഫാരിസ്‌

ചന്തു നായര്‍ said...

1.പ്രതീക്ഷകളാണല്ലോ ജീവിതത്തെ നയിക്കുന്നത്..2, സെക്യുരിറ്റി പൂച്ചകുഞ്ഞിനെ എന്നപോലെഅവളേയും തൂക്കിയെടുത്തു പുറത്തേക്ക് നടന്നു... തുടങ്ങിയ പ്രയോഗങ്ങളിലൂടെ..ഒരു കഥാ കാരിയു സാമീപ്യം താങ്കൾ അറിയിച്ചിട്ടുണ്ട്, പക്ഷേ, ഇത് കഥ എന്ന വിഭാഗത്തിലുൾപ്പെടുമോ ? ഒരുആക്ഷേപ ഹാസ്യ രചന.. അല്ലേ അത്തരത്തിലാണെങ്കിൽ ഇത് 100% വിജയിച്ചൂ.. പിന്നെ സാധാരണ ബ്ലൊഗ് എഴുത്തുകാരിൽ ഭൂ‍രിഭാഗവും തങ്ങളുടെ രചന നല്ലത് എന്ന് പറയുന്നതിലാണ് സന്തോഷം കാണുന്നത്. പലർക്കും വിമർശനങ്ങൾ ഇഷ്ടമല്ലാ,, പ്രീയയും അത്തരത്തിലാണോ...? എന്തായാലും...”ഇതിലെ കഥയും കഥാപാത്രങ്ങളും പേരുകളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്...ആരെങ്കിലുമൊക്കെയായി ബന്ധം തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്..“ എന്നത് നന്നേ ബോധിച്ചൂ..’ താതൻ വീട്ടിലുമില്ല കിണറ്റിലുമില്ല അല്ലേ’..എല്ലാ ഭാവുകങ്ങളും.. http:// chandunair.blogspot.com/

ജിക്കുമോന്‍ - Thattukadablog.com said...

വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണിന്റെ ബള്‍ബ്‌ പോയോ എന്നൊരു സംശയം..:-) വീണ്ടും എഴുതൂ

MyDreams said...

ആത്മ കഥയാണ് അല്ലെ ...:)

നീര്‍വിളാകന്‍ said...

ഇതു മറ്റുള്ളവര്‍ക്കു വേണ്ടിയോ, അതോ സ്വയം വിലയിരുത്തലോ..? രണ്ടായാലും കൊള്ളാം...

Jidhu Jose said...

നന്നായിട്ടുണ്ട്

ആചാര്യന്‍ said...

നന്നായിട്ടുണ്ട്....വാചകം വേറെ പ്രവര്‍ത്തികള്‍ വേറെ അതെന്നെ..

ജയിംസ് സണ്ണി പാറ്റൂര്‍ said...

നല്ലൊരു സറ്റയര്‍

റശീദ് പുന്നശ്ശേരി said...

NICE ONE
KEEP GOING

Salam said...

കണ്ണാടി കാണ്മോളവും വായിച്ചു, കണ്ടതിനു ശേഷവും വായിച്ചു. സാമ്യം നിഷേധിക്കുന്നില്ല. നമ്മളെല്ലാവരും ഇങ്ങിനെത്തന്നെ. ആര്‍ക്കും വിരോധം തോന്നിയിട്ട് കാര്യമില്ല.
lip service is easy to do. and that's what most us do.
let me just say that you said it well, very well. story telling and satire suites your pen very well. keep up the good work

കൂതറHashimܓ said...

@ F A R I Z,
നെടു നീളന്‍ കമന്റ് ഇത്തിരി(ഒത്തിരി) ഒലിപ്പീരായില്ലേ??

സംശയം വേണ്ടാ.. ആയി.!!

moideen angadimugar said...

ഇങ്ങനെയൊക്കെയാണു പ്രിയ നാമൊക്കെ. വാക്കൊന്ന്,പ്രവർത്തി മറ്റൊന്ന്.
അഭിനന്ദനങ്ങൾ

കെ.എം. റഷീദ് said...

വളരെ മനോഹരമായ കഥ , പട്ടിണിക്കെതിരെ ശബ്ദമുയര്ത്തുന്ന പലരുടെയും മുഖവും ഇതു തന്നെ "കപടമീ ലോകത്തില്‍ എന്നുടെ കാപട്യം സകലരും കാണുവതാണെന്‍ പരാജയം ​" എന്ന വരികള്‍ ഓര്മവന്നു.

www.sunammi.blogspot.com

സാബിബാവ said...

ഇതു ബ്ലോഗു കഥ അങ്ങിനെയൊക്കെ തന്നേ നടക്കട്ടെ...
കഥാ നായിക നന്ദിനി എന്ന് മാത്രം ആയിരുന്നെങ്കില്‍ വിഷയത്തിനു ഒരു ലാളിത്യം കിട്ടുമായിരുന്നു .
ഇനിയും കഥകളുമായി വരൂ

പട്ടേപ്പാടം റാംജി said...

പൂര്‍ണ്ണമായി സമ്മതിക്കാന്‍ കഴിയില്ലെങ്കിലും കഥയല്ലിത്, കാര്യമാണ്.
കഥ തുടരട്ടെ.
ആശംസകള്‍.

jayarajmurukkumpuzha said...

valare manoharamayi paranju..... aashamsakal.....

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പുറംപൂച്ചിനായി എന്തെങ്കിലും എഴുതുകയൊ,പറയുകയൊ,ചെയ്യുമെന്നല്ലാതെ .....

ആശംസകളോടെ..
ഇനിയും തുടരുക..

ആളവന്‍താന്‍ said...

ആക്ഷേപിച്ചത് ആരെയാന്ന് ഒന്ന് കൂടി ആലോചിച്ചാല്‍ നന്നായിരുന്നു...(ഭീഷണി)!. നന്നായി ഹാസ്യം...

@ കൂതറ - ഡേയ്... എന്തോന്നെടാ ചെക്കാ നിനക്ക് കൊഴപ്പം? നീ എല്ലായിടത്തും ചെന്ന് ഏണി പിടിക്കുവാണല്ലോ..!!

Karthik said...

ആദ്യമായി എഴുതുമ്പോള്‍ ആത്മകഥാംശം ഉണ്ടാവുക സ്വാഭാവികം... പഴയ കവിതകളിലും കുറെയേറെ കാണുന്നുണ്ട്. കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ചിലരോട് സാദൃശ്യം തോന്നുന്നത് യാദൃശ്ചികം അല്ല, സ്വാഭാവികം മാത്രമാണ്.

Jishad Cronic said...

കഥ നന്നായിട്ടുണ്ട് ...

jiya | ജിയാസു. said...

നന്നായി എഴുതി....ആശംസകൾ

വര്‍ഷിണി said...

വായിച്ചിരിയ്ക്കാന്‍ രസം തോന്നി , വായനാ സുഖം നല്‍കി എന്നു കേട്ടൊ...ആശംസകള്‍.

(saBEen* കാവതിയോടന്‍) said...

ആഹഹാ ...എന്ത് നല്ല കരുണാമയമായ ഹൃദയമുള്ള ബ്ലോഗ്ഗര്‍ നന്ദിനി. ഈ നല്ല മനസ്സ് ഈ ബൂലോകത്തുള്ള എല്ലാവര്ക്കും ഉണ്ടാകനമേ എന്ന പ്രാര്‍ത്ഥന മാത്രം!

khader patteppadam said...

മുഖസ്തുതിയല്ല കേട്ടോ, പോസ്റ്റ്‌ മനസ്സിനെ തൊട്ടു.

Sulfi Manalvayal said...

ആദ്യമായിട്ടാണ് ഈ വഴി വരുന്നത്.
തുടക്ക വായന തന്നെ പാര ആണല്ലോ.
ബ്ലോഗെഴുത്തുകാരുടെ സ്ഥിരം പരിപാടികള്‍ എല്ലാം മുടങ്ങാതെ എഴുതി.
കൊള്ളാം. എഴുത്ത് തുടരട്ടെ എന്ന് പറയാന്‍ യോഗ്യത ഇല്ല. കാരണം അതിന് ഞാന്‍ ഇയാളെക്കാള്‍ നല്ല എഴുത്തുകാരനാവണം.
അതിനാല്‍ ഇനിയും വായിച്ചു മനസിലാക്കാന്‍ ഈ വഴി വരാം.

പ്രയാണ്‍ said...

രസകരമായിരിക്കുന്നു.

Satheesh Haripad said...

വിഷയമില്ലായ്മയിൽ നിന്നും ഒരു വിഷയം.. നന്നായിരിക്കുന്നു.

satheeshharipad.blogspot.com

abith francis said...

നല്ല തീം..നന്നായി പറഞ്ഞു...

ആസാദ്‌ said...

ഈ കഥയും ഇതിലെ കഥാ പാത്രങ്ങളും ഒരിക്കലും സാങ്കല്‍പ്പികമല്ല. ഈ കഥ നമുക്ക്‌ ചുറ്റും നടക്കുന്നതും നാമതിലെ കഥാപാത്രങ്ങളുമാണ്‌. അല്ലെന്ന് പറയുന്നതാണ്‌ കാപട്യം. മനുഷ്യന്‍ ഏറ്റവും നന്നായി അണിയുന്ന മുഖം മൂടി. ആദ്യ കഥക്ക്‌ ഈ വായനക്കാരണ്റ്റെ വൈകിയത്തിയ ആശംസകള്‍. നന്നായിരിക്കുന്നു. ഈ ഒരു റൈഞ്ചില്‍ പിടിച്ചാല്‍ താങ്കള്‍ക്കൊരു പിടി പിടിക്കാം.

musthuഭായ് said...

ഇതു ഒരു കഥയായിട്ട് തോന്നുന്നില്ല....നമ്മുടെ ചുറ്റും നടക്കൂന്ന,അല്ലെങ്കിൽ നടക്കാൻ സാധ്യതയുള്ള ഒന്നാണ്....എന്തായാലും നല്ലൊരു തീം വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്..നന്ദി...എല്ലാ ഭാവുകങ്ങളും നേരുന്നു,,,,,

Unknown said...

അമ്പട ഞാനേ.. said...
Kollam....(orikkalkoodi harshapulakithayayikko..)
May 28, 2011 3:56 AM

ponmalakkaran | പൊന്മളക്കാരന്‍ said...

ഹമ്മ... ഹമ്മ.. ഹമ്മ... ഹമ്മോയ്.....
May 29, 2011 5:40 AM

ഷൈജു.എ.എച്ച് said...

ബ്ലോഗിനി നന്ദിനിയെ പോലെ പരലും ഉണ്ട് നമ്മുടെ ഇടയില്‍. സിനിമകള്‍ കണ്ടു മനസ്സ് അലിയുന്നവര്‍ പോലും പുറത്തു ഇറങ്ങിയാല്‍ ദാനനീയമായ കാഴ്ചകള്‍ കണ്ടാല്‍ കണ്ടെല്ലെന്നു നടിച്ചു നടന്നകലുന്നു...
നമ്മളില്‍ ഉള്ള പൊള്ളയായ മനുഷ്യത്വം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന നല്ല കഥ.. നല്ല രീതിയില്‍ അവതരിപ്പിച്ചു... അഭിനന്ദനങ്ങള്‍...ഭാവുകങ്ങള്‍...

www.ettavattam.blogspot.com
May 29, 2011 6:42 AM

Nelson Joseph said...

Hey.. can anybody help me ..how can i comment in malayalam...I use google transliteraion in facebook and all..that is not working here..
June 1, 2011 3:58 AM

BIBIN N U said...

ഒരുവിതം ആളുകളില്‍ എല്ലാം തന്നെ കാണുന്ന സോഭാവം എഴുത്തുപുരയില്‍
വളരെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു എല്ലാവരും വായിക്കുമ്പോള്‍ ഓര്‍ക്കുക സോയം !
July 1, 2011 6:17 AM

Kaloos Cafe(mohammed shafi) said...

nannayittundu tto.... Write these kind of stuffs more and more .
Would you mind to change the background color of your blog? Its difficult to read because of the color.
July 8, 2011 3:13 AM

Anonymous said...

it's very nice
July 12, 2011 2:35 AM

അബി said...

പറയാതെ വയ്യ ...!! മഞ്ഞുതുള്ളി സ്കോര്‍ ചെയ്തു !! ശരിക്കും അസൂയ തോന്നുന്നുണ്ട് ... വാക്കുകളെ ഇട്ടുള്ള ഈ അമ്മാനം ആടല്‍ ...
July 16, 2011 7:27 AM

Unknown said...

കഥയില്‍ കാര്യമില്ലാതില്ല.
ആശംസകള്‍ മഞ്ഞുതുള്ളീ..

MAS MEDIA Malayalam said...

atra nannayittilla
oru avartana virasatha.
Vishadam

Shefin said...

Message you have conveyed is good. But, have a slight incomplete feeling...

Shakkeer kunnummal said...

എനിക്ക് വളരെയേറെ ഇഷട്ടപ്പെട്ടു....
ഇന്നത്തെ കാലത്ത് ആളുകൾ ഇങ്ങിനെയാ.............
എല്ലാവരും വലിയ 'മനുഷ്യ സ്നേഹി'കളാ............
'പ്രകൃതി സ്നേഹി'കളാ.........................
കരയാനും പിഴിയാനും ഷെയർ ചെയ്യാനും ചർച്ച നടത്താനുമെല്ലാം എല്ലാവർക്കും ഉത്സാഹം. പക്ഷേ, ഇറങ്ങി പ്രവർത്തിക്കാൻ ആരും തയാറല്ല...
അല്ലെങ്കിൽ അനീതിക്കെതിരെ പ്രവർത്തിക്കുന്ന ഒരു രക്ഷകനെയാണോ നമ്മളെല്ലാം പ്രതീക്ഷിക്കുന്നത്....??!!!!!!!!!!!!!!!!
എന്തേ നമുക്ക് പലരുടേയും രക്ഷകരായിക്കൂൂദാ...........ചുരുങ്ങിയത് അന്യോന്യം ഒരു രക്ഷപ്പെടുത്തിക്കൂട..........................?!!

Shakkeer kunnummal said...
This comment has been removed by the author.

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.