Pages

Thursday, May 30, 2013

മേഘമല്‍ഹാര്‍
അടുക്കളയ്ക്കപ്പുറത്തെ ഗ്രില്ലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ മലയ്ക്ക് മുകളില്‍ നിന്നും അരിച്ചിറങ്ങുന്ന പാലരുവികള്‍ ദൃശ്യമായി... പാടിത്തളര്‍ന്ന ഗായകനെപ്പോലെ മഴ ചിരിച്ചു...

നട്ടുച്ചനേരത്തെ ചാറ്റല്‍മഴയും അരണ്ടവെളിച്ചവും നനുത്തകാറ്റുമെല്ലാം എഴുതാനുള്ള എന്‍റെ ആന്തരികതൃഷ്ണയെ ഉണര്‍ത്തി.... ജാലകത്തിനടുത്തേയ്ക്ക് ലാപ്പുമായി ചേര്‍ന്നിരിക്കുമ്പോള്‍ എന്‍റെ തലച്ചോറിലെവിടെയോ ഒരു നുണയെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു... ഇപ്പോഴുള്ള ഈ എഴുതാനുള്ളോരു പ്രചോദനം അതെനിക്ക് സ്വയം ബോധിപ്പിക്കണമായിരുന്നു.... അല്‍പംമുന്‍പ്‌ വായിച്ച മാധവിക്കുട്ടിയുടെ  " നരിച്ചീറുകള്‍ പറക്കുമ്പോള്‍ "  എന്ന ചെറുകഥാസമാഹാരമല്ല.....പിന്നെന്ത്...?

രണ്ടു ദിവസത്തെ ഹാങ്ങ്‌ഓവര്‍ .. തികട്ടിവരുന്ന ചില സംഭവങ്ങള്‍.. ഇല്ലെന്ന് ആയിരംവട്ടം മനസ്സില്‍ പറഞ്ഞാലും അതേതൊരു സാധാരണപെണ്ണിനെപ്പോലെയും എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു....
അവന്‍റെ മുന്‍പില്‍ ഞാനൊരു എഴുത്തുകാരിയാണ്... പുരോഗമനവാദി... ന്യൂജനറേഷന്‍ പ്രതിനിധി..  എങ്കിലും എല്ലാറ്റിനുമുപരി ഞാനൊരു പെണ്ണല്ലേ...! എനിക്കും വികാരപരമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമില്ലേ...!!  ഇതവന്‍റെ തുറന്നുപറച്ചിലോ കുറ്റസമ്മതമോ ഒന്നുമല്ല.... സ്വന്തം ആണത്തം ബ്രാന്‍ഡ്‌ട് ആണെന്ന് അറിയിക്കാനുള്ള ഏതൊരു പുരുഷന്‍റെയും ത്വര....

 " അന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞേ ഞാനവളുടെ ശരീരത്തെ സ്വതന്ത്രമാക്കിയുള്ളൂ...." , നിന്‍റെയീ വാക്കുകള്‍ എന്‍റെ ഹൃദയത്തെ, പ്രജ്ഞയെ തകര്‍ത്തുകളഞ്ഞു.... എനിക്കറിയാം സോജന്‍.. നീയീ രണ്ടുമണിക്കൂറും നിഷ്ക്രിയനായിരുന്നില്ലെന്ന്.. അവളുടെ വിയര്‍പ്പിന്‍റെ മധുരം നുണയുകയായിരുന്നെന്ന്‍.. അവളുടെ ഓരോ അംഗങ്ങളിലും  നിന്‍റെ വിരലുകള്‍ നൃത്തം ചെയ്യുകയായിരുന്നെന്ന്.... 

ആ നിമിഷങ്ങള്‍ നിനക്കൊരുപക്ഷെ മറക്കാന്‍ കഴിഞ്ഞേക്കുമായിരിക്കും പക്ഷെ നിന്നെമാത്രം സ്നേഹിക്കുന്ന എനിക്കോ.... ? നീയും ഞാനുമൊത്തുള്ള സ്വകാര്യനിമിഷങ്ങളില്‍ ഒരിക്കലെങ്കിലും ഒരു തന്മയീഭാവത്തോടെ അവള്‍ കടന്നുവരില്ലെന്ന് ഉറപ്പുപറയാന്‍ നിനക്കാവുമോ.....!!!

കാലഹരണപ്പെട്ട പ്രണയത്തിന് ഒരിക്കലും വിലയിടാറില്ല അതെപ്പോഴും അവന്‍റെയോ അവളുടെയോ വീരചരിത്രത്തിന്‍റെ സ്മാരകങ്ങളാവും.... ഒരുവിധത്തില്‍ നിന്‍റെ പൂര്‍വ്വപ്രണയവും അങ്ങിനെയാണ്....

വീണ്ടും ഒരു മഴക്കോള് പോലെ... ഇരുണ്ടുതുടങ്ങിയ ആകാശം എന്‍റെ മനസ്സുപോലെ....  ആര്‍ത്തലച്ചുപെയ്യാതെ അതുവെറുതെ വിതുമ്പിനിന്നു.... 

രണ്ടുദിവസമായി എന്‍റെ മൌനത്തിന്‍റെ കാരണങ്ങള്‍ അവന്‍ തിരയുന്നു..... എന്തുപറയും എന്ന അങ്കലാപ്പ്... എന്‍റെ സ്ത്രീത്വം അതിലുപരി ഈ ബുജി പ്രതിച്ഛായ..... അബലയും ചപലയുമാണ്‌ ഞാനെന്ന് അവനുതോന്നരുതല്ലോ... 

പുറത്ത് അവന്‍റെ സ്കോടയുടെ നിലയ്ക്കാതെയുള്ള ഹോണ്‍, ചിന്തകള്‍ക്ക് വിരാമമിട്ട് ഞാന്‍ ഗെയ്റ്റിനടുത്തേയ്ക്ക് ഓടി.... 
മഴക്കാറുമൂടിയ മുഖവുമായി ഞാന്‍ ചായക്കപ്പു നീട്ടുമ്പോള്‍ അവനെന്‍റെ തുറന്നുവെച്ച ലാപ്പിലൂടെ എന്നെത്തന്നെ ഉറ്റുനോക്കുകയായിരുന്നു....  പെയ്തൊഴിഞ്ഞ മാനം പോലെ അവന്‍ വെളുക്കെചിരിച്ചു....

" എന്താമോളെ..... !! " 

എന്നെചേര്‍ത്തുപിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചപ്പോള്‍.. അവന്‍റെ ചൂടുനിശ്വാസങ്ങള്‍ എന്‍റെ കവിള്‍ത്തടത്തില്‍ പാറിനടന്നപ്പോള്‍.. എന്‍റെ സീമന്തരേഖയില്‍ ചാര്‍ത്തിയ കുങ്കുമം അവന്‍റെ ചുണ്ടുകളെ ചുവപ്പിച്ചപ്പോഴെല്ലാം ഞാന്‍ പെയ്യുകയായിരുന്നു.... !!

അതേസമയം അതേതാളത്തോടെ ശക്തമായി അവന്‍റെ ഹൃദയത്തില്‍ ഒരായിരം പെരുമ്പറകള്‍ മുഴങ്ങിക്കൊണ്ടിരുന്നു..... സത്യത്തിന്‍റെ നിര്‍വചനം അവന്‍റെ ഹൃദയത്തിലേക്ക് പുതിയവെര്‍ഷനില്‍ അപ്ഡേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നു.....

അറിഞ്ഞിട്ടും അറിയാതെ അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി ഞാന്‍ പുഞ്ചിരിച്ചു.... പിന്നെ പതിയെ മന്ത്രിച്ചു... " നിന്‍റെ സത്യങ്ങളെക്കാള്‍ എനിയ്ക്കുപ്രിയം നിന്‍റെ  നുണകളോടാണ്....!! "

______________________________________________________________________


34 comments:

വേദാത്മിക പ്രിയദര്‍ശിനി said...

രണ്ടു വര്‍ഷത്തിനുശേഷം...!!

കുഞ്ഞൂസ്(Kunjuss) said...

ഒരിക്കലും അവന്റെ നുണകൾ സത്യങ്ങളാകാതിരിക്കട്ടെ ...!

ഈ മടങ്ങി വരവിൽ സന്തോഷം പ്രിയാ.... :)

മനു said...

ഇതിപ്പോ എന്താ എഴുതെണ്ടേ എന്നറിയില്ല; വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്ശിക്കണോ അതോ.....ഹാം....ഒരു മാതിരി 'തൂവാനത്തുമ്പികളിലെ' പാര്‍വതിയും , മോഹന്‍ ലാലും പോലെ.....പിന്നെ ഒരു ലാപ്പും, അപ്പര്‍ മിഡില്‍ ക്ലാസ്‌ സ്കോടയും....പെണ്ണെഴുത്ത് എന്ന നിലയില്‍ വായനക്കരുണ്ടാവും ; ആശംസകള്‍

വേദാത്മിക പ്രിയദര്‍ശിനി said...

ഇതെഴുതുമ്പോള്‍ തൂവാനത്തുമ്പികള്‍ എന്‍റെ വിദൂരചിന്തയില്‍പോലും ഉണ്ടായിരുന്നില്ല... ഒട്ടും ബുദ്ധിമുട്ടില്ലാത്ത കാര്യമല്ലേ ഉപമകള്‍ കണ്ടെത്തുക എന്നത്.... :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചില സത്യങ്ങളെക്കാള്‍ നുണകളെ നാം ഇഷ്ടപ്പെട്ടുപോവും !

Mukesh M said...

പ്രണയം ഒരിക്കലും കാലഹരണപ്പെട്ടുപോകുന്നില്ലല്ലോ; അതിലെ കഥാപാത്രങ്ങലാണ് കാലത്തിന്‍റെ കണ്ണാടിയില്‍ വികൃതമാക്കപ്പെടുന്നത്. സോജനും കാമുകിയും ഇനി കണ്ടുമുട്ടാതിരിക്കട്ടെ; വാളിനേക്കാള്‍ മൂര്‍ച്ചയുള്ള അപ്രിയസത്യങ്ങള്‍ക്കിടയില്‍പെട്ട് ഞെരിഞ്ഞമരുന്ന ഒരുപാട് ജീവിതങ്ങള്‍ നമുക്കിടയിലുണ്ട്. പക്ഷേ അതിലൊന്നും യഥാര്‍ത്ഥ വില്ലന്‍ പ്രണയമല്ല, അതിനുമപ്പുറത്തെ മറ്റുചിലതാണ്. നല്ല വായനാനുഭവം. Keep writing. Also watch me here. www.mukeshbalu.blogspot.com

ഉദയപ്രഭന്‍ said...

കഥ ഇഷ്ടമായി.ആശംസകള്‍

വേദാത്മിക പ്രിയദര്‍ശിനി said...

കുഞ്ഞൂസ് ചേച്ചി,മനു,മുകേഷ്,ഉദയപ്രഭന്‍, ഇസ്മായില്‍ ഇക്കാ എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി പറയുന്നു.......

Shaiju Rajendran said...

ആദ്യ പാരഗ്രാഫ് മുതല്‍ തന്നെ മനസ്സ് നിറച്ച സാഹിത്യഭംഗി.
ഡിജിറ്റല്‍ എഴുത്തിന്റെ ഈ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന നായികയുടെ മനസ്‌ അവതരിപ്പിച്ചു പുരോഗമിക്കുന്ന കഥ. തുറന്നെഴുത്തുകളുടെ രാജ്ഞിയായ മാധവിക്കുട്ടിയുടെ ഓര്‍മ്മപ്പെടുത്തല്‍ കോറിയിട്ട അടുത്ത ഭാഗം യാദൃശ്ചികമാണോന്നറിയില്ല, എന്തായാലും അത്, ഇന്നത്തെ അവരുടെ ഓര്‍മ്മ ദിവസത്തിനുചിതമായി.

ചുരുക്കമായിട്ടേ inhibition ഇല്ലാതെ എഴുതുന്നവരെ കാണാന്‍ കഴിയുള്ളൂ. അതൊരു ഭാഗ്യമാണെന്ന് കരുതുന്നു.
ഈ കഥയ്ക്കൊരു റിയലിസ്റ്റിക് സ്പര്‍ശമുണ്ട് ...എല്ലാത്തിനുമുപരി തുടര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്ന ആകര്‍ഷകത്വവും.

അനുഗൃഹീതയാണ്. ഇനിയും എഴുതണം. ആശംസകള്‍.

വേദാത്മിക പ്രിയദര്‍ശിനി said...

@Shaiju Rajendran

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും സന്ദര്‍ശനത്തിനും ഒരുപാട് നന്ദി...

Renjithkumar.R. Nair said...

നിന്‍റെ സത്യങ്ങളെക്കാള്‍ എനിയ്ക്കുപ്രിയം നിന്‍റെ നുണകളോടാണ്....!! "
.പെയ്തു തെളിഞ്ഞ മാനം പോലെ ആകട്ടെ അവളുടെ മനസ് ..അതിലേക്കു ഒരു കുളിര്‍ കാറ്റായി വീശുവാന്‍ അവനു കഴിയട്ടെ...
അഭിനന്ദനങ്ങള്‍ ..പ്രിയ...വീണ്ടും എഴുതുക ..

ajith said...

നിന്‍റെ സത്യങ്ങളെക്കാള്‍ എനിയ്ക്കുപ്രിയം നിന്‍റെ നുണകളോടാണ്....!! "

ഇങ്ങനെ പറയുന്നോരെ സൂക്ഷിയ്ക്കണം കേട്ടോ.

വിഷ്ണു ഹരിദാസ്‌ said...

"നിന്‍റെ സത്യങ്ങളെക്കാള്‍ എനിയ്ക്കുപ്രിയം നിന്‍റെ നുണകളോടാണ്....!!" - അത് കൊള്ളാം!

jayink87 said...

വളരെ നന്നായിട്ടുണ്ട് ആശംസകള്‍ ......

Mahesh Ananthakrishnan said...

തുറന്നെഴുത്ത് എപ്പോഴും അനുഭവങ്ങളുടെ ചുവടുപിടിച്ചായിരിക്കും എന്ന് പലപ്പോഴും, പലയിടത്തായി തോന്നിയിട്ടുണ്ട്.....
ഒരു മാധവികുട്ടി ടച്ച്‌ ഫീല്‍ ചെയ്തുട്ടോ ..... ആശംസകള്‍ ... :)

ismu panavally,9061777883 said...

supper

the man to walk with said...

കാർവർണൻ മഴ ..........
ഇഷ്ടായി

ഷൈജു നമ്പ്യാര്‍ said...
This comment has been removed by the author.
ഷൈജു നമ്പ്യാര്‍ said...

കഥ ഇഷ്ടമായി...
ആശംസകള്‍ ..

Arun Mohan said...

nice.nannayirikunnu.idakoke njanum ezhutharund.blogil ezhuthiyal kollam ennum und.malayalam typing engane sadikunnu enn onnu help chayyamo?samayamundengil.....

RAHUL said...

COPYADI ANO ENNORU SAMSAYAM ENNALAM NANNAYEE

priyadharsini babu said...

കോപ്പിയടിച്ച് എഴുതേണ്ട സ്ഥിതിവിശേഷം എനിക്ക് ഇതുവരെ വന്നിട്ടില്ല... പിന്നെ മനുഷ്യനും അവന്‍റെ പ്രശ്നങ്ങളും എല്ലായ്പ്പോഴും ഒന്നുതന്നെയായിരിക്കും.. ഇവിടെ പുതുമ കൊണ്ടുവരുക അല്പം ബുദ്ധിമുട്ടാണ്..... :)

Anonymous said...

ദാക്ഷായണി ബിസ്കറ്റ് ഒരു പാക്കറ്റ് എടുക്കട്ടെ ?

ഭ്രാന്തന്‍ ( അംജത് ) said...

മഴയും( പെയ്യാത്ത) , മേഘവും മലയും , പിന്നെ മാധവിക്കുട്ടിയും ! തുടക്കം തന്നെ അനാവശ്യമായ ഏച്ചുകെട്ടലുകളായി തോന്നി ! പ്രത്യേകിച്ചും നരിച്ചീറുകള്‍ എന്ന പേരും 'സ്കോഡ' എന്ന ആഡംബര സിംബലും ! മേല്‍പ്പറഞ്ഞവര്‍ ആവര്‍ത്തിച്ച ആ ഒരുവാക്കിന് മാത്രമേ ഈ കഥയില്‍ ജീവനുള്ളതായി തോന്നിയുള്ളൂ ! ഒരു പക്ഷേ , ആ വാക്കില്‍ നിന്നാവാം ഈ ത്രെഡിന്‍റെ വികാസം ! എഴുതുമ്പോള്‍ പുതുമകളെ തേടുക തന്നെ വേണം .... കുറച്ചു ബുദ്ധിമുട്ടിയാലും !

Thumpayil said...

Lalettante Shambo mahadeva, svarigirigir ennoke parayum pole...navilum manasilum orupadu kalam nilkum ee
നിന്‍റെ സത്യങ്ങളെക്കാള്‍ എനിയ്ക്കുപ്രിയം നിന്‍റെ നുണകളോടാണ്....!!


Puthumakku vendiyulla oru shramam undayi ennu thonnunnu...But aa thonnal vayanakaril undavunnathu oru parajayamayanu enikku thonniyitullathu...

Oru nalla oorjamulla nayikayayi uyarnnu varunnu enna thonalundaki nayikaye verum oru sadaranakariyudeyum thazheku thalliyittathayi thonni...

കഥ ഇഷ്ടമായി...
ആശംസകള്‍

Anonymous said...

To write great stories say St. Jude's Novena.

St Jude's Novena in Malayalam

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു. ആമേൻ.
(ദിവസം ഒന്പത് പ്രാവശ്യം ഈ പ്രാർഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവൃത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക അത് ഒരു കാലവും സഫലമാകാടിരിക്കില്ല.)

post online design works said...

നിങ്ങളുടെ കവിതകളും കഥകളും പ്രസിദ്ധീകരിക്കുന്നതിനു മെയില്‍ ചെയ്യുക kannashasmarakatrust@gmail.com

gayakan said...

നന്നായിട്ടുണ്ട്.... നല്ല ഭാഷ

Anonymous said...

for more details send to me manish@q8living.com

sudhi arackal said...

കൊള്ളാം.

Shefin said...

Good one. But, i believe its better to be open to our partner than to hide it life long.

Renju Renjith said...

നല്ല കഥ

കറുമ്പി said...

touching...

കറുമ്പി said...

touching...

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.