Pages

Sunday, November 7, 2010

" ഒരു തിരിച്ചുപോക്കിന് കൊതിക്കുന്ന പുഴയായ്.........."



ഞാന്‍ നടന്നു നീങ്ങിയ വഴിത്താരകളിലെല്ലാം നീയായിരുന്നു.......
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു......
നിശബ്ദമായി തെരുവോരം പറ്റി നടക്കുമ്പോള്‍  വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ നിന്നും
നിന്റെ നിലവിളി കാതോര്‍ത്തു.......
പൂക്കച്ചവടക്കാരിയുമായി വിലപേശുമ്പോള്‍ നിന്റെ മുഖത്തെ കുസൃതി ഞാന്‍
കണ്ടിട്ടുണ്ട്.........
തെരുവിലൂടെ നിന്റെ കൈചെര്‍ത്തു നടക്കുമ്പോള്‍ സുരക്ഷിതമെന്തെന്നു ഞാന്‍ 
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ............
ചേര്‍ത്തുവെച്ച നിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അലയടിക്കുന്ന
തിരപോലെ അതെന്റെയുള്ളില്‍ ആഞ്ഞു പതിക്കുന്നു ...........
തിരിഞ്ഞോടാന്‍ വെമ്പുമ്പോഴെല്ലാം ചങ്ങലക്കിട്ടപോലെ പാദങ്ങള്‍ മണല്‍തരികളില്‍
ആഴ്ന്നിറങ്ങുന്നു ............
നിനക്കെല്ലാം തമാശയായിരുന്നു ......ബന്ധങ്ങള്‍...സൗഹൃദങ്ങള്‍..........എല്ലാം......
നിന്റെ ജീവിതം പോലും...............
നമ്മുടെ സ്വകാര്യതകളില്‍ മരണം നിത്യസന്ദര്‍ശകനായിരുന്നു.....
മരണപ്പെട്ടവര്‍...മരണം കാത്തുക്കിടക്കുന്നവര്‍......മരണം വിലയ്ക്ക് വാങ്ങുന്നവര്‍....
മരണം സമ്മാനിക്കുന്നവര്‍.......അങ്ങിനെയങ്ങിനെ..........
ഒരിക്കല്‍ നീയെന്നോട്‌ ചോദിച്ചില്ലേ......നിന്റെ മരണം എന്നെ കരയിക്കുമോ എന്ന്‌.......
അന്നെനിക്ക് നിന്നോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു ........
ഗര്‍വ്വോടെ  പറഞ്ഞതോര്‍മ്മയുണ്ട്‌.........
" ഇല്ല കരയില്ല......ചിരിക്കും....."
അപ്പോഴത്തെ നിന്റെ ദേഷ്യത്തോടെയുള്ള  നോട്ടം ഇപ്പോഴും എന്റെ  ഓര്‍മ്മയിലുണ്ട്....
നിനക്കറിയോ!!!!!!!...ഞാന്‍ കരയുകയാണ്..........
കഴിഞ്ഞ കുറെ മാസങ്ങളായി .........നിന്നെക്കുറിച്ചോര്‍ത്തു മാത്രം ..........
ആര്‍ക്കുമുന്പിലും തുറക്കാന്‍ ഇഷ്ട്ടമില്ലാത്ത മനസ്സുമായി നാല് ചുവരുകള്‍ക്കുള്ളില്‍ 
നിന്നെയൊളിപ്പിച്ചു വെറുതെ കരയുന്നു .....തോരാത്ത രാത്രിമഴയായ്......
പിരിയാന്‍ കഴിയാത്തവിധം നീയെന്നോട്‌ അടുത്തിരുന്നോ  എന്നെനിക്കറിയില്ല....
ഞാന്‍ നിനക്ക് ആരായിരുന്നു എന്നുമറിയില്ല ..............
ഒരു പക്ഷെ നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കാത്തത് കൊണ്ടായിരിക്കാം......
നിനക്കെന്നും വലുത് നിന്റെ ഇഷ്ടങ്ങളായിരുന്നു......
അവിടെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു ............
നിന്റെ പൊട്ടിച്ചിരികള്‍ക്കും തമാശകള്‍ക്കുമിടയില്‍ ഒരു ചെറിയ പരിഗണനക്കായി 
ഞാനേറെ കൊതിച്ചിരുന്നു ..........
ഒരിക്കല്‍ എന്റെ വിരസതയിലെപ്പോഴോ ചാനലുകളിലൂടെ ഒരോട്ടപ്രദക്ഷിണം 
നടത്തുമ്പോള്‍ അവിചാരിതമായി നിനക്കേറ്റവും പ്രിയപ്പെട്ട കന്യാകുമാരി  കണ്ടു........ഒരിക്കല്‍ നീയെന്നെ കൊണ്ടുപോവാമെന്ന് മോഹിപ്പിച്ച സ്ഥലം.....
അവിടം നിന്നോടൊത്തു കാണാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു........ഒരുപാട് നൊമ്പരങ്ങള്‍ 
ഉണര്‍ത്തി കന്യാകുമാരി എനിക്ക് മുന്‍പിലൂടെ കടന്നുപോയി .........
എനിക്ക് ചുറ്റും നിന്റെ ഓര്‍മ്മയല്ലാതെ  മറ്റൊന്നുമില്ലാത്തപോലെ.......
അവസാനമായി ആശുപത്രി വരാന്തയില്‍ നിന്നു ഞാന്‍  പ്രാര്‍ത്ഥിച്ചത്‌ എനിക്ക് 
വേണ്ടി മാത്രമായിരുന്നു........
എനിക്ക് നിന്നെ വേണമായിരുന്നു............
ഒളിപ്പിച്ചുവെച്ച ആ സ്നേഹം എനിക്ക് അറിയണമായിരുന്നു ..........
നീ എന്റേത് മാത്രമാണ് .............ഈ ദുഃഖം എനിക്ക് മാത്രം അവകാശപ്പെട്ടതും ..........
അവസാനമായി നിന്റെ ചുണ്ടുകളില്‍ ചുണ്ടമര്‍ത്തി ആ കണ്ണുകളിലേക്കു നോക്കി 
എനിക്ക് പറയണമായിരുന്നു ............നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു എന്ന്‌ ..........
ജീവന്റെ അവസാന ശ്വാസത്തിലും എന്റെ സ്നേഹം നീയറിയണമായിരുന്നു.........
പറയുവാനേറെ ആശിച്ച് പറയാതിരുന്നത് .................
സ്നേഹം പ്രകടിപ്പിക്കാന്‍  വേണ്ടി  
മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ .........
തീരാനൊമ്പരമായി  ശ്വാസംമുട്ടിക്കുന്ന ഒരു  യാഥാര്‍ത്ഥ്യം ...............
ഒരു മറവിക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല ...........
നിനക്ക് ജീവിക്കാന്‍ ഞാനെന്റെ ഹൃദയം തരുന്നു.........
അത് മിടിക്കുന്നുണ്ട്‌............
" അതും നിനക്ക് വേണ്ടി മാത്രം ......................................................"

13 comments:

Pampally said...

ഇതിലെ വരികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു....
നിന്റെ സ്‌നേഹം പ്രവചനാതീതമായ ഒരു മുനമ്പില്‍ മറ്റുള്ളവരുടെ സ്‌നേഹത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു....
ഒറ്റപ്പെട്ടുവെന്ന തോന്നലുകള്‍ വെറുതെ....
ചുറ്റും നോക്കൂ...
എണ്ണമറ്റ സ്‌നേഹത്തിന്റെ കണ്ണുകള്‍..
ഈ മഞ്ഞുതുള്ളിയെ മാത്രം സ്‌നേഹിച്ച്;
ഉറ്റു നോക്കുന്നു....

- സോണി - said...

സംഭവിക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ പ്രതീക്ഷിക്കാതിരിക്കുക...
അത് വ്യര്‍ഥമാണ്.
പുഴയ്ക്ക് ഒരു തിരിച്ചു പോക്കില്ല,
പകരം അതിനു ദിശ മാറി ഒഴുകാം,
ഒഴുകിയൊഴുകി തരിശായ നിലങ്ങളെ നനവുള്ളതാക്കാം...
മനസ്സുണ്ടെങ്കില്‍....

subheeshv said...

athimanoharamayirikunnu.vere vakukalilla

ചിന്നവീടര്‍ said...

അവസാനമായി ആശുപത്രി വരാന്തയില്‍ നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌ എനിക്ക്
വേണ്ടി മാത്രമായിരുന്നു........
എനിക്ക് നിന്നെ വേണമായിരുന്നു............
ജീവനുള്ള വരികള്‍!
സ്നേഹം, സ്വാര്‍ത്ഥത, നിസ്സഹായത എല്ലാം നന്നായി വരച്ചു കാട്ടി....

മഹേഷ്‌ വിജയന്‍ said...

നിന്നിലെ അവന്‍ ഒരിക്കലും മരിക്കാതെ നിന്റൊപ്പം ഉണ്ടാകില്ലേ..? അത് പോരെ..?
ഒരിക്കലും മരിക്കാത്ത നിന്റെ ഓര്‍മ്മകള്‍ പോലെ, അവനോടുള്ള നിന്റെ പ്രണയും..
നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെ ആണ്.. പക്ഷെ..ഓര്‍ക്കുക, ഒരിക്കലും വീണ്ടുക്കാനാകാത്ത വിധം ആര്‍ക്കും ഒന്നും നഷ്ടപ്പെട്ടില്ല..

നൊമ്പരപ്പെടുത്തുന്ന ഈ പോസ്റ്റ് പെരുത്ത്‌ ഇഷ്ടമായി..

ചന്തു നായര്‍ said...

ഒളിപ്പിച്ചുവെച്ച ആ സ്നേഹം എനിക്ക് അറിയണമായിരുന്നു... സ്നേഹ്ത്തിന്റെ നനുത്ത തൂവൽ സ്പർശം.. നൊമ്പരപ്പാടൊടെ... ചന്തുനായർ. http:// chandunair.blogespot.com

Sulfi Manalvayal said...

കഥയോ കവിതയോ എന്നാണ് ഇപ്പോള്‍ സംശയം.
നഷ്ടപ്പെടുത്തിയ, അതോ നഷ്ട്ടപ്പെട്ടതോ ആയ സ്നേഹം,
മനസില്‍ ഒരുപാട് സങ്കടം കൂടുംബോഴുള്ള എഴുത്ത് പോലെ ഉണ്ട്.
മനോഹരമായി പറഞ്ഞു. ആശംസകള്‍.
കവിത കണ്ടിരുന്നു. പക്ഷേ അതിന് അഭിപ്രായം പറയാനുള്ള അറിവില്ലാത്തതിനാല്‍ വായിച്ചു പോകുന്നു.

the man to walk with said...

സ്നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി
മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ .........
തീരാനൊമ്പരമായി ശ്വാസംമുട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ...............

സങ്കൽ‌പ്പങ്ങൾ said...

മുറിവേല്‍പ്പിക്കുന്ന സ്നേഹം മഹത്തരമാണ്,വേദനയില്ലാതെ നിര്‍വ്രുതിയുണ്ടാകുന്നില്ലല്ലോ...

ജാനകി.... said...

പ്രിയാ..
ഒരു പ്രണയം..അത് ഉറപ്പ്...

പക്ഷേ..., എങ്ങിനെയാ ഇതിത്ര തീവ്രമായി എഴുതിപിടിപ്പിക്കുന്നത്..
മനോഹരം........

Dr Vijay said...

Priya can u write a love story for a malayalam feature film, if u can kindly contact vmedia2010@gmail.com

Dr Vijay said...

Priya can u write a love story for a malayalam feature film, if u can kindly contact vmedia2010@gmail.com

Jobhunterfb said...

..ഒരു നല്ല ജോലി കണ്ടെത്തുനത്തിന് ഈ ബ്ലോഗ്‌ നിങ്ങളെ സഹായിച്ചേക്കാം http://jobhunterfb.blogspot.in/

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.